New Update
/sathyam/media/media_files/2025/08/30/leagal-metrology-department-2025-08-30-01-35-49.jpg)
കോട്ടയം: ഓണക്കാലത്ത് അളവുതൂക്ക വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പു ജില്ലയിൽ നടത്തിയ പ്രത്യേക മിന്നൽ പരിശോധനയിൽ 31 വ്യാപാരസ്ഥാപനങ്ങൾക്കെതിരേ കേസെടുത്തു. 1,27,000 രൂപ പിഴയും ഈടാക്കി.
Advertisment
മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വ്യാപാരം, പായ്ക്കർ രജിസ്ട്രേഷൻ ഇല്ലാതെ ഉത്പന്നങ്ങളുടെ വിൽപന, പായ്ക്കറ്റുകളിൽ നിയമപ്രകാരമുള്ള പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താതിരിക്കുക, രേഖപ്പെടുത്തിയതിലും കൂടിയ വില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകൾക്കെതിരേയാണ് കേസെടുത്തത്.
ലീഗൽ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കൺട്രോളർമാരായ എം. സഫിയ, കെ. സുജാ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് കൺട്രോളർ ഷിന്റോ എബ്രഹാം, ഇൻസ്പെക്ടർമാരായ കെ.എസ.് ബേബി, അപർണ എസ്. മേനോൻ, അഖിൽ സക്കറിയ, യു.വി. വിപിൻ, പി.കെ. ബിനുമോൻ എന്നിവർ പരിശോധനകളിൽ പങ്കെടുത്തു.