അശരണർക്ക് അഭയകേന്ദ്രമായ ദിവ്യ ഹൃദയ ആശ്രമത്തിലേക്ക് 50000 ലിറ്ററിന്റെ ജല സംഭരണി നിർമിച്ചു നൽകി ഇസാഫ്; ഉദ്‌ഘാടനം നിർവഹിച്ച് റവന്യു മന്ത്രി കെ രാജൻ

New Update
ESAF WATER THANK

തൃശൂർ: സമൂഹത്തിലെ നാനാതുറകളിൽപെട്ട അശരണരായ ആളുകൾക്ക് അഭയകേന്ദ്രമായി പ്രവർത്തിക്കുന്ന ദിവ്യ ഹൃദയ ആശ്രമത്തിലേക്ക് 50000 ലിറ്ററിന്റെ ജല സംഭരണി നിർമിച്ചുനൽകി ഇസാഫ്. ഇസാഫിന്റെ 33-ാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി നിർമിച്ച ജല സംഭരണിയുടെ ഉദ്‌ഘാടനം റവന്യു മന്ത്രി കെ രാജൻ നിർവഹിച്ചു. 

Advertisment

ആശ്രമത്തിന്റെ ദൈന്യംദിന പ്രവർത്തനങ്ങൾക്ക് മതിയായ വെള്ളം ഉൾക്കൊള്ളുന്ന ജല സംഭരണിയുടെ അപര്യാപ്തത ഇസാഫ്  ഫൗണ്ടേഷന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നായിരുന്നു നടപടി. ഇസാഫ് ഗ്രൂപ്പിലെ ജീവനക്കാർ സമാഹരിച്ച തുക ഉപയോഗിച്ചാണ് ജലസംഭരണി നിർമിച്ചത്. മാനസിക, ഭൗതിക വെല്ലുവിളികൾക്കു പുറമെ ശാരീരിക അവശതകൾ അനുഭവിക്കുന്ന നിരവധി പേരാണ് ആശ്രമത്തിൽ വസിക്കുന്നത്. 


ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്ഥാപകനും എംഡിയും സിഇഒയുമായ കെ പോൾ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഇസാഫ് ഫൗണ്ടേഷൻ സഹസ്ഥാപകയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മെറീന പോൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി സാബു, വാർഡ് മെമ്പർ ഷാജി വാരപ്പെട്ടി, ആശ്രമം ഡയറക്ടർ ഫാ. ജോഷി കണ്ണമ്പുഴ, മുൻ ഡയറക്ടർ ഫാ. ജോർജ് കണ്ണംപ്ലാക്കൽ, ഇസാഫ് ഫൗണ്ടേഷൻ  പ്രസിഡന്റ് ഡോ. ഇടിച്ചെറിയ നൈനാൻ, ഇസാഫ് കോ ഓപ്പറേറ്റീവ് ചെയർപേഴ്സൺ സെലീന ജോർജ്, ഇസാഫ് സ്റ്റാഫ് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ ജോർജ് തോമസ്, തൃശൂർ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് വികാരി റവ. സജി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

Advertisment