New Update
/sathyam/media/media_files/2024/10/24/HfTRMxcfmqhRDIiSoCVM.jpg)
വടക്കഞ്ചേരി: വേനലവധിക്കാലം വിനോദത്തിനും വിജ്ഞാനത്തിനും ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇസാഫ് ഫൗണ്ടേഷൻ കുട്ടികൾക്കായി സമ്മർ ക്യാംപ് സംഘടിപ്പിക്കുന്നു. മെയ് 13 മുതൽ 27 വരെ തങ്കം കവലയിലുള്ള ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിംഗ് സെന്ററിൽ നടക്കുന്ന ക്യാംപിൽ വെജിറ്റബിൾ പെയിന്റിംഗ്, ഗ്ലാസ് പെയിന്റിംഗ്, ഡൂഡിൽ, മണ്ടാല ആർട്ട്, ഫാബ്രിക് പെയിന്റിംഗ്, ക്ലേ പെയിന്റിംഗ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, എംബ്രോയ്‌ഡ്റി എന്നിവയിൽ പരിശീലനം നൽകുന്നു. കുട്ടികൾക്കായി പസിലുകൾ, വിവിധ ഗെയിംസുകൾ എന്നിവയും സംഘടിപ്പിക്കും. ഫീസ് 500 രൂപ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക, 9072600996/ 9349701503