New Update
/sathyam/media/media_files/2025/10/16/isro-reac-2025-10-16-21-38-41.jpg)
വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ബഹിരാകാശ സാങ്കേതിക വിദ്യയുടെ അടിസ്ഥാനങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ട് ഐ എസ് ആർ ഒ യുടെ നേതൃത്വത്തിൽ റീച്ച് ഔട്ട് പരിപാടി സംഘടിപ്പിച്ചു.ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞനായ (എസ് ജി ) പി.പി ആൻ്റണി കുട്ടികൾക്ക് ക്ലാസെടുത്തു.
ബഹിരാകാശത്തെക്കുറിച്ചും ഇന്ത്യയുടെ ശാസ്‌ത്ര നേട്ടങ്ങളെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.സംശയ നിവാരണത്തിനുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു.സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെയും സയൻസ് ക്ലബ്ബിൻ്റെ യും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈ പരിപാടിയ്ക്ക് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ കെ.മുരളീകൃഷ്ണൻ, സയൻസ് ക്ലബ്ബ് കൺവീനർ വി.വിദ്യ എന്നിവർ നേതൃത്വം നൽകി
Advertisment