പ്രിസം പദ്ധതി : വാക്ക് ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 26ന്

New Update
prisam walking interv

കോട്ടയം: കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രിസം പാനലിലെ ഒഴിവുകളിലേക്ക്  അർഹരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനായി 2025 ഓഗസ്റ്റ് 26ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുമെന്ന്  ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പത്തനംതിട്ടയിൽ ഇൻഫർമേഷൻ അസിസ്റ്റന്റുമാരെയും കോട്ടയത്ത് സബ് എഡിറ്ററെയും ഇൻഫർമേഷൻ അസ്സിസ്റ്റന്റുമാരെയും തിരഞ്ഞെടുക്കും. 

Advertisment

ഇൻഫർമേഷൻ  അസിസ്റ്റന്റ് പാനലിലേക്ക് ജേർണലിസം ബിരുദാനന്തര ബിരുദം, ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ജേർണലിസം ഡിപ്ലോമയും ഉള്ളവർക്കും സബ് എഡിറ്റർ പാനലിലേക്ക് മേൽ സൂചിപ്പിച്ച വിദ്യാഭ്യാസയോഗ്യതയും ഒരു വർഷത്തെ ജേർണലിസം പ്രവൃത്തി പരിചയവും ഉള്ളവർക്കും പങ്കെടുക്കാം. കോട്ടയം ജില്ലയിലേക്കുള്ള അപേക്ഷകർക്കായി  ഓഗസ്റ്റ് 26നു രാവിലെ 10.30നും പത്തനംതിട്ട ജില്ലയിലേക്കുള്ളവർക്കായി അന്ന്  ഉച്ചയ്ക്ക് ശേഷം 2.00നും ആണ് അഭിമുഖം.


 നിശ്ചിതസമയത്തിന് അര മണിക്കൂർ മുൻപ്, കോട്ടയം കളക്ടറേറ്റ് സമുച്ചയത്തിലെ ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മേഖലാ കാര്യാലയത്തിൽ അപേക്ഷയും യോഗ്യതാരേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി എത്തിച്ചേരണം. ഐഡന്റിറ്റി തെളിയിക്കാനായി ആധാർ / തെരഞ്ഞെടുപ്പ്  ഐ ഡി കാർഡോ പാൻ കാർഡോ ഫോട്ടോ പതിച്ച മറ്റേതെങ്കിലും ആധികാരികരേഖയോ ഹാജരാക്കണം. വിശദവിവരം ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കോട്ടയത്തെ മേഖലാ ഓഫീസിലും അതതു ജില്ലാ ഇൻഫർമേഷൻ ഓഫീസിലും ലഭിക്കും.

Advertisment