കന്യാസ്ത്രീകളെ ജയിലിലടച്ചത് ഭരണഘടനാ വിരുദ്ധ നടപടി :- പിജെ ജോസഫ്

New Update
p j joseph nuns
തൊടുപുഴ : ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ ജയിലിലടച്ചത്  ഭരണഘടനാ വിരുദ്ധ നടപടിയാണെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എം എല്‍ എ അഭിപ്രായപ്പെട്ടു. 
Advertisment
ജനക്കൂട്ട വിചാരണ നടത്തി കന്യാസ്ത്രീകളെ ജയിലിലടച്ചത് അങ്ങേയറ്റം പ്രതി ഷേധാര്‍ഹമാണ്. മതവും ജാതിയും വ്യത്യസ്തമാകുമ്പോഴും ഇന്ത്യാക്കാരനെന്ന പൊതു അവബോധം നമ്മെ എക്കാലവും ഒരുമിപ്പിച്ച് നിര്‍ത്തുന്നു. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യന്‍ ഭരണഘടനയെ ലോക രാജ്യങ്ങൾക്ക് മുമ്പിൽ മഹനീയമാക്കുന്നതെന്നും പി.ജെ ജോസഫ് ഓർമ്മപ്പെടുത്തി.
എന്നാല്‍ കുറേക്കാലമായി ഇന്ത്യയുടെ പലഭാഗത്തും ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നത് തുടർക്കഥയാവുകയാണ്. കന്യാസ്ത്രീകളെ ജയിലിടച്ചത് കള്ളക്കേസാണെന്ന് വ്യക്തമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
 രാജ്യത്തിൻ്റെ മതേതരത്വം സംരക്ഷിക്കാൻ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ നടത്തിയ പ്രതിഷേധ ജ്വാല തെളിയിക്കൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലെയിസ് ജി വാഴയില്‍ അദ്ധ്യക്ഷത വഹിച്ച സമര പരിപാടിയില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം മോനിച്ചന്‍, ടോമിച്ചന്‍ മുണ്ടുപാലം, അഡ്വ. ഷൈന്‍ വടക്കേക്കര, ലത്തീഫ് ഇല്ലിക്കല്‍, മത്തച്ചന്‍ പുരയ്ക്കല്‍, ഷാജി അറയ്ക്കല്‍, ഷൈനി റെജി, ടോമി കാവാലം, ജോണ്‍സ് ജോര്‍ജ്, എം.ടി ജോണി,  ജോസ് കാവാലം, ടോമി കൈതവേലില്‍, ജെയിംസ് നന്ദിലത്ത്, ക്ലമന്റ് ഇമ്മാനുവേല്‍, ജാന്‍സി മാത്യു, ജൂഡ് ജെയ്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു. 
പ്രതിഷേധ റാലിക്കും ജ്വാല തെളിയിക്കല്‍ പരിപാടികള്‍ക്കും ഫിലിപ്പ് ചേരിയില്‍, പരീത് കാനാപ്പുറം, ജോസഫ് കെ കെ, സുരേഷ് ജോസഫ്, അഡ്വ. റെനീഷ് മാത്യു, പോള്‍ കുഴിപ്പിള്ളില്‍, ജോസ് വടക്കേക്കര, ബേബി കാവാലം, ജോയി കൊട്ടുമുണ്ടന്‍മലയില്‍, ബിജോ ചേരിയില്‍, റെജി ഓടയ്ക്കല്‍, അഗസ്റ്റിന്‍ കള്ളികാട്ട്,   ജോബി പൊന്നാട്ട്, സിബിൻ വർഗ്ഗീസ്, മേഴ്‌സി ദേവസ്യ, ബിന്‍സി മാര്‍ട്ടിന്‍,  ഗ്ലോറി പൗലോസ്, ഡാനിമോള്‍ വര്‍ഗ്ഗീസ്,  ടി.എച്ച് ഈസ, ജോർജ്ജ് ജെയിംസ്, ജെൻസ് നിരപ്പേൽ എന്നിവര്‍ നേതൃത്വം നല്‍കി.
Advertisment