തൃശ്ശൂർ : "ജീവിതമാണ് ലഹരി വിജയമാകണം ലക്ഷ്യം" ജവഹർ ബാൽ മഞ്ച് തൃശ്ശൂർ ജില്ലാ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച 'കുട്ടിക്കൂട്ടം' ജില്ലാ ക്യാമ്പ് പുത്തൂർ പുഴയോരം കൺവെൻഷൻ സെന്ററിൽ തൃശ്ശൂർ ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു.
പുതുതലമുറയ്ക്ക് നേരിൻ്റെയും, നന്മയുടെയും, ജീവിത വിജയത്തിന്റെയും വഴി കാണിച്ച് കൊടുത്ത് കുട്ടികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്ന കോൺഗ്രസിന്റെ എഐസിസി ഡിപ്പാർട്മെന്റ് ആയ ജവഹർ ബാൽ മഞ്ചിൻ്റെ പ്രവർത്തനങ്ങൾ ശ്ലാഖനീയമാണെന്ന് ബാൽ മഞ്ച് ജില്ലാ ക്യാമ്പ് "കുട്ടിക്കൂട്ടം" ഉത്ഘാടനം ചെയ്യ്തു കൊണ്ട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അദ്ധ്യക്ഷൻ അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു.
ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ അഡ്വ.എൻ.ഗിരീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ UDF ചെയർമാൻ ടി വി ചന്ദ്രമോഹൻ മുഖ്യാതിഥി ആയിരുന്നു.എം.പി വിൻസെൻ്റ് എക്സ്.എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. രാവിലെ 9 മണിക്ക് പാതാക ഉയർത്തി ക്യാമ്പ് ആരംഭിച്ചു.
ജില്ലയിൽ നിന്നും 13 - നും 18 നും ഇടയ്ക്ക് പ്രായമുള്ള നാന്നൂറോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ലഹരിവിരുദ്ധ പ്രവർത്തങ്ങളിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ക്യാമ്പിൽ "ജീവിതമാണ് ലഹരി വിജയമാകണം ലക്ഷ്യം" ലഹരിയോട് നോ പറയാം എന്ന ആശയത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി, ശേഷം കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.
മികച്ച പഠന-കലാ-കായിക വിഷയങ്ങളിൽ ജില്ലാ-സംസ്ഥാന തലത്തിൽ സമ്മാനർഹരായ കുട്ടികളേയും ബാൽ മഞ്ചിൻ്റെ പ്രവർത്തകരെയും എം.പി വിൻസെൻ്റ് എക്സ് എംഎൽഎ മൊമെന്റോ നൽകി ആദരിച്ചു. ജവഹർ ബാൽ മഞ്ച് സംസ്ഥാന കോർഡിനേറ്റർ സുരേഷ് കെ. കരുൺ, ജില്ലയിൽ നിന്നുള്ള കെപിസിസി സെക്രട്ടറിമാരായ അഡ്വ.ഷാജി കോടങ്കണ്ടത്ത്, രാജേന്ദ്രൻ അരങ്ങത്ത്, ഡിസിസി സെക്രട്ടറിമാരായ എം.എൽ ബേബി, സജീവൻ കുരിയച്ചിറ, ഉസ്മാൻ ഖാൻ, ചന്ദ്രാനന്ദ് തുടങ്ങിയവർ പങ്കെടുത്തു ക്യാമ്പിന് നേതൃത്വം നൽകി.
ഇൻ്റർനാഷ്ണൽ ട്രെയ്നർ എഡിസൺ ഫ്രാൻസ്, റിട്ട. എസ്.ഐ. സുവ്രത കുമാർ, ജോമി പി.എൽ, റോമ വശ്വാനി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ കുട്ടികൾക്കായി ക്ലാസ്സുകൾ നയിച്ചു. ശനിയാഴ്ച്ച രാവിലെ 9 മണിക്ക് പുത്തൂർ പുഴയോരം കൺവൻഷൻ സെന്ററിൽ ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 6.30 ന് മാസ്റ്റർ പോൾ ചാക്കോ ഷിബുവിൻ്റെ കീ ബോർഡിലൂടെയുളള നാഷ്ണൽ ആൻ്റത്തോടെ പര്യവസാനിച്ചു.