ജെ.സി.ഡാനിയേൽ ഓപ്പൺഎയർ തിയേറ്റർ 22ന് മന്ത്രി സജിചെറിയാൻ ഉദ്ഘാടനം നിർവഹിക്കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
J C DANIYAL

നെയ്യാറ്റിൻകര: മലയാള ചലച്ചിത്രത്തിന്റെ പിതാവ് ജെ.സി. ഡാനിയേലിന്റെ സ്മരണയ്ക്കായി നെയ്യാറ്റിൻകര നഗരസഭ ഒരുക്കിയ തുറന്ന വേദി ഉദ്ഘാടനത്തിന് തയ്യാറായി.  നഗരസഭാ സ്റ്റേഡിയത്തിലെ ജെ.സി. ഡാനിയേൽ പാർക്കിനുസമീപം അമ്പത്തഞ്ച് ലക്ഷം രൂപ ചെലവിട്ട് സിനിമാ പ്രദർശനത്തിനു കൂടി വേദിയാക്കുന്ന തരത്തിലാണ് നിർമ്മിച്ചത്.

Advertisment

 മലയാളത്തിലെ ആദ്യ ചലച്ചിത്രമായ വിഗതകുമാരന്റെ സൃഷ്ടാവ് ഡോക്ടർ ജെ.സി.ഡാനിയേൽ നെയ്യാറ്റിൻകരയിലാണ് ജനിച്ചത്.

 ജെ.സി.ഡാനിയേലിന്റെ ഓർമ്മയ്ക്കായി നഗരസഭാ സ്റ്റേഡിയത്തിനു പിന്നിലായി അഞ്ചു
ലക്ഷം രൂപ ചെലവിൽ 3 വർഷം മുമ്പ് കുട്ടികൾക്കായി പാർക്ക് നിർമിച്ചിരുന്നു. പാർക്കിൽ സ്ഥാപിക്കാനുള്ള പൂർണ്ണമായ പ്രതിമ നിർമിച്ചു നൽകിയത് ജെ.സി.ഡാനിയേൽ നാഷണൽ ഫൗണ്ടേഷനാണ്.

200 പേർക്ക് ഒത്തുകൂടാവുന്ന തുറന്നവേദി നിർമിക്കുന്നതിനായി 25 ലക്ഷം രൂപ സാംസ്ക്കാരികവകുപ്പ് നൽകി. ബാക്കിത്തുക നഗരസഭയുടെ തനതു ഫണ്ടിൽനിന്നാണ് കണ്ടെത്തിയത്. പടിക്കെട്ടുകളുടെ മാതൃകയിലായി നിർമ്മിച്ചിരിക്കുന്ന ഇരിപ്പിടങ്ങളിൽ  ഇരുനൂറോളം പേർക്ക് ഒരേസമയം ഒത്തുകൂടാനുള്ള സൗകര്യമുണ്ട്.

ചലച്ചിത്ര പ്രദർശനത്തിനായി 24 ലക്ഷം രൂപ ചെലവിൽ പ്രൊജക്ടർ സ്ഥാപിച്ചു. മികച്ച ശബ്ദ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സിനിമാ പ്രദർശനത്തിന് സ്ക്രീനിനുപകരം ഉപയോഗിക്കാവുന്ന തരത്തിലുള്ള ചുവരാണ് തുറന്ന വേദിക്കായി നിർമിച്ചിട്ടുള്ളത്.

ജെ.സി.ഡാനിയേൽ സ്മാരക തുറന്നവേദിയുടെ ഉദ്ഘാടനം 22-ന് വൈകീട്ട് 5.30-ന് നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻഅധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. എം.എൽ.എമാർ, നഗരസഭാ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, കലാസാംസ്കാരിക സാമൂഹ്യ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു സംസാരിക്കും

Advertisment