കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ വികസനസദസ്  ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു

New Update
KADUTHURUTHY VIKASANASADAS 31.10.25

കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ വികസനസദസ്  ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത അധ്യക്ഷത വഹിച്ചു.

Advertisment

സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വികസന സദസ് റിസോഴ്സ് പേഴ്സൺ അജൈബ് ചന്ദ്രനും പഞ്ചായത്തുതല നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി  സി.എസ്. ജ്യോതിലക്ഷ്മിയും അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സ്‌കറിയ വർക്കി,സെലീനാമ്മ ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.വി. സുനിൽ, നയന ബിജു, ഗ്രാമപഞ്ചായത്തംഗങ്ങളയ പൗളി ജോർജ്, കെ.എസ്. സുമേഷ്, ശാന്തമ്മ രമേശൻ, സൈനമ്മ ഷാജു, സി.ബി. പ്രമോദ്, അർച്ചന കാപ്പിൽ, രശ്മി വിനോദ്, ഷീജ സജി, ജാൻസി സണ്ണി കലയന്താനത്ത്, സുകുമാരി ഐഷ, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. ജയകൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സന്തോഷ് ജേക്കബ് ചെരിയംകുന്നേൽ, ജോർജ് തോമസ് മങ്കുഴിക്കരി എന്നിവർ പങ്കെടുത്തു.

Advertisment