ലഹരിക്കെതിരായ പോരാട്ടം സാമൂഹിക ചുമതലയാകണമെന്നു ജോസ് കെ. മാണി എം.പി. വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ എത്തിക്കുന്നതില്‍ കായിക താരങ്ങള്‍ക്കു കഴിയും.പോരാട്ടത്തില്‍ സമൂഹത്തിന്റെ പിന്തുണ അനിവാര്യം

ഓരോ വീടുകളെയും ബാധിക്കുന്ന ഗൗരവമുള്ള വിഷയമായി രാസ ലഹരിയുടെ ഉപയോഗം വ്യാപിച്ചിരിക്കുന്നു

New Update
jose k mani flag off

ചേര്‍പ്പുങ്കല്‍: ലഹരിക്കെതിരായ പോരാട്ടത്തില്‍ സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് ജോസ് കെ. മാണി എം.പി. സ്‌കൂളുകളിലും കോളജുകളിലും ലഹരി വിരുദ്ധ സന്ദേശങ്ങള്‍ എത്തിക്കുന്നതില്‍ കായിക താരങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കാന്‍ കഴിയും. 

Advertisment

lahari jose k mani

ഓരോ വീടുകളെയും ബാധിക്കുന്ന ഗൗരവമുള്ള വിഷയമായി രാസ ലഹരിയുടെ ഉപയോഗം വ്യാപിച്ചിരിക്കുന്നു. ലഹരിക്ക പോരാട്ടം ഓരോരുത്തരും നിറവേറ്റേണ്ട സാമൂഹിക ചുമതലയാണെന്നും ജോസ് കെ. മാണി പറഞ്ഞു. സംസ്ഥാന കായിക വകുപ്പ് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി ചേര്‍പ്പുങ്കലില്‍ നിന്നും ആരംഭിച്ച മാരത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. 

lahari jose k mani12

കോട്ടയം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണു മാരത്തോണ്‍ സംഘടിപ്പിച്ചത്. നിരവധി കായിക താരങ്ങളും യുവതി യുവാക്കളും മാരത്തണില്‍ പങ്കെടുത്തു. ചേര്‍പ്പുങ്കലില്‍ നിന്നും ആരംഭിച്ച മാരത്തണ്‍ ഏറ്റുമാനൂര്‍ പേരൂര്‍ കവലയില്‍ സമാപിച്ചു.കോട്ടയം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ.ബൈജു വര്‍ഗീസ് ഗുരുക്കള്‍,സെക്രട്ടറി ഉഷ ദേവി എന്നിവര്‍ നേതൃത്വം നല്‍കി.