തലസ്ഥാന നഗരിയിൽ കെഫോൺ തരംഗം: കണക്ഷൻ പതിനായിരം പിന്നിട്ടു

New Update
kfone

തിരുവനന്തപുരംസംസ്ഥാനത്തിന്റെ ഡിജിറ്റൽ വികസനത്തിന് ശക്തമായ അടിത്തറ ഒരുക്കി കെഫോൺ പദ്ധതിക്ക് തലസ്ഥാന നഗരിയിൽ മികച്ച മുന്നേറ്റം. തിരുവനന്തപുരം ജില്ലയിൽ കെഫോൺ കണക്ഷനുകളുടെ എണ്ണം പതിനായിരം കടന്ന് ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.

Advertisment

ജില്ലയിൽ 6094 ഗാർഹിക കണക്ഷനുകൾ പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള  867 കുടുംബങ്ങൾക്കും 2769 സർക്കാർ  സ്ഥാപനങ്ങൾക്കും  കെഫോൺ സേവനം ലഭ്യമാക്കി. മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം നൽകുന്നതിലൂടെ ജനപ്രീതി  നേടുകയാണ് പദ്ധതി. ഓപ്പറേറ്റർമാരുടെ മികച്ച സേവനവും ഉപഭോക്തൃ  വിശ്വാസവും തലസ്ഥാന നഗരിയിൽ കെഫോണിന്റെ വളർച്ചയ്ക്ക് പ്രധാന ശക്തിയായി.

വിദ്യാഭ്യാസം, ആരോഗ്യം, സർക്കാർ സേവനങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ വലിയ മാറ്റം കൊണ്ടുവരാൻ കെഫോണിനു സാധിച്ചിട്ടുണ്ട്.  കൂടുതൽ പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് കെഫോൺ അധികൃതർ വ്യക്തമാക്കി.

പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ എന്റെ കെഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെഫോണ്‍ വെബ്സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനായി രജിസ്റ്റര്‍ ചെയ്യാം. കെ ഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ കെ ഫോണ്‍ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/  ല്‍ സന്ദര്‍ശിക്കുകയോ 90616 04466 എന്ന വാട്സ്ആപ്പ് നമ്പരില്‍ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്തോ കെഫോണ്‍ പ്ലാനുകള്‍ അറിയാനാവും.

Advertisment