കടവന്ത്ര-പനമ്പള്ളി നഗര്‍ സര്‍ക്കുലര്‍ ഫീഡര്‍ ബസ് സര്‍വ്വീസ് നീട്ടി ; കസ്തൂര്‍ബാ നഗര്‍-കല്ലുപാലം വരെയാണ് സർവ്വീസ് നീട്ടിയത് ; നാലു ഹൗസിംഗ് കോളനികളിലെ താമസക്കാര്‍ക്ക് കൂടി ഇതൊടെ മെട്രോ ഫീഡര്‍ ബസിന്റെ സേവനം ലഭിക്കും

New Update
ab885655-9de4-457d-a3b7-83dc3e182de2

കൊച്ചി :കൊച്ചി മെട്രോയുടെ കടവന്ത്ര-പമ്പള്ളി നഗര്‍ സര്‍ക്കുലര്‍ ഇലക്ട്രിക് ഫീഡര്‍ ബസ് കസ്തൂര്‍ബാ നഗര്‍-കല്ലുപാലം വരെ നീട്ടി. നാലു ഹൗസിംഗ് കോളനികളിലെ താമസക്കാര്‍ക്ക് കൂടി ഇതൊടെ മെട്രോ ഫീഡര്‍ ബസിന്റെ സേവനം ലഭിക്കും. കസ്തൂര്‍ബാ നഗറില്‍ ചേര്‍ന്ന ചടങ്ങില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ദീര്‍ഘിപ്പിച്ച സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

Advertisment

ഡയറക്ടര്‍ (സിസ്റ്റംസ് ) സഞ്ജയ് കുമാര്‍, ജനറല്‍ മാനേജര്‍ (എച്ച് ആര്‍) മിനി ഛബ്ര, അഡീഷണല്‍ ജനറല്‍ മാനേജര്‍ ( അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്) ഗോകുല്‍ റ്റി ആര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സജിത് വി ജി, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജിസണ്‍ ജോര്‍ജ്, വിവിധ റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കെ.എം ചെറിയാന്‍, രംഗനാഥ പ്രഭു, വി.എസ് മോഹന്‍ദാസ്, സി.ജെ വര്‍ഗീസ്, ടൈറ്റസ് ജോളി, പ്രേം ആര്‍.വി, ചന്ദ്രകാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജനങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് സർവ്വീസ് നീട്ടിയത്. യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ചും ആവശ്യങ്ങൾക്ക് മുൻഗണന നൽകിയുമാണ് കെ.എം.ആർ.എൽ പദ്ധതികൾ നടപ്പിലാക്കുന്നത്

Advertisment