/sathyam/media/media_files/2026/01/02/5e21d253-ea3d-43b1-8fa7-5f01fc9e054e-2026-01-02-17-18-40.jpg)
കടുത്തുരുത്തി: ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ ക്രിസ്മസ് പുതുവത്സരാഘോഷവും കുടുംബയോഗവും നടന്നു. പ്രസിഡന്റ് ജോര്‍ജ് മുരിക്കന്റെ അധ്യക്ഷതയില്‍. കൂടിയ യോഗത്തില്‍ ലാല്‍ വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. കടത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.
അംഗങ്ങളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു. കൊച്ചിന്‍ മണ്‍സൂര്‍ ആന്‍ഡ് ടീമിന്റെ ഗാനമേളയും സംഘടിപ്പിച്ചിരുന്നു. റോട്ടറി മെമ്പേഴ്സും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 100 ലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ റോട്ടറി ബാരവാഹികളായ ജോസ് ജോസഫ്, ബിനു സി.നായര്‍, ദിന്‍രാജ്, സോമശേഖരന്‍, അന്‍വര്‍ മുഹമ്മദ് എം.യു. ബേബി എന്നിവര്‍ പ്രസംഗിച്ചു.
നിരവധി പേര്‍ക്ക് സാമ്പത്തിക സഹായം, പഠനസഹായം, ചികിത്സാ സഹായം, വീട് നിര്‍മിച്ചു കൈമാറി, കുട്ടികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്സുകള്‍, വനിതകള്‍ക്ക് കൃഷിയില്‍ ആവശ്യമായ പരിജ്ഞാനം നല്‍കി സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള അവസരങ്ങള്‍, നിര്‍ദ്ധനരായ സ്‌കൂള്‍ കുട്ടികള്‍ക്ക് സോളാര്‍ ലൈറ്റുകള്‍ വിതരണം എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് റോട്ടറി ക്ലബ്ബ് ഓഫ് കടുത്തുരുത്തി ഇതിനോടകം നടപ്പാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us