കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു

New Update
IMG.
കൊച്ചി: ബഹുഭൂരിപക്ഷവും ഐടി ജീവനക്കാര്‍ അംഗങ്ങളായുള്ള റെക്കാക്ലബില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള രണ്ട് പിക്കിള്‍ബാള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു. സിയാല്‍ (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) എംഡി എസ് സുഹാസ് ഐഎഎസ് കോര്‍ട്ടുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇൻഫോപാര്‍ക്ക്-സൈബര്‍പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പൂര്‍ണമായും ഇന്‍ഡോര്‍ സംവിധാനത്തിലുള്ളതാണ് പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍. ആസ്ട്രേലിയയിലെ ലേക്കോള്‍ഡില്‍ നിന്നുള്ള സിന്തറ്റിക് അത്ലറ്റിക് കുഷ്യന്‍ഡ് കോര്‍ട്ട് സിസ്റ്റമാണ് കോര്‍ട്ടിന്റെ ഉപരിതലത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏതു പ്രായക്കാര്‍ക്കും പരിക്കേല്‍ക്കാതെ കളിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
മൂന്ന് നിരയായി കാണികള്‍ക്കുള്ള ഇരിപ്പിടങ്ങളും കോര്‍ട്ടിനടുത്ത് നിര്‍മ്മിച്ചിട്ടുണ്ട്. പ്രീമിയം മാനദണ്ഡങ്ങളോടു കൂടിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക സൗകര്യങ്ങള്‍ തുടര്‍ന്നും ഏര്‍പ്പെടുത്തുമെന്ന് ക്ലബ് പ്രസിഡന്റ് ജിജോ ജി ജോണ്‍ അറിയിച്ചു.

പിരിമുറുക്കം നിറഞ്ഞ ഔദ്യോഗിക ജീവതത്തില്‍ കായിക വിനോദങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ടെന്ന് ഇന്‍ഫോപാര്‍ക്ക് -സൈബര്‍പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു.
റെക്കാ ക്ലബ് സെക്രട്ടറി ജിജോ കെ ജോസഫ്, ഭരണസമിതി അംഗങ്ങളായ ഫസല്‍ അലി വി എം, ചില്‍ പ്രകാശ് പി ജി, ബാബു വര്‍ഗീസ്, ദാമോദരൻ നമ്പൂതിരി കെ എസ്, തോമസ് മാത്യു തുടങ്ങിയവരും സംബന്ധിച്ചു.

കോഴിക്കോട് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (പഴയ റീജണല്‍ എൻജിനീയറിംഗ് കോളേജ്, ആര്‍ഇസി) പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന ആരംഭിച്ചതാണ് റെക്കാ ക്ലബ്. പിന്നീട് ഐടി മേഖലയിലുള്ളവര്‍ക്കും ക്ലബ് അംഗത്വം നല്‍കി.
Advertisment
Advertisment