കാക്കിനിക്കാട് ഭഗവതി ക്ഷേത്രം രേവതി അശ്വതി ഉൽസവം 22 ഗരുഡൻ ന്മാർ പറന്നിറങ്ങും

New Update
garudan jbn

കുറവിലങ്ങാട് : ഇലയ്ക്കാട് കാക്കിനിക്കാട് ഭഗവതി ക്ഷേത്രത്തിലെ രേവതി അശ്വതി ഉൽസവത്തിൻ്റെ ഭാഗമായി അശ്വതി നാളായ 22 ന് രാത്രി ക്ഷേത്രാങ്കണത്തിൽ 22 ഗരുഡൻന്മാർ പറന്ന് ചുവട് വയ്ക്കും നാട്ടിലെ വിവിധ വിടുകളിൽ നിന്നും വഴിപാടായാണ് ഗുരുഡൻ ന്മാർ ക്ഷേത്രത്തിൽ എത്തുന്നത്.

Advertisment

ക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു അനുഷ്ഠാന കലയാണ് ഗരുഡൻ പറവ. ഭദ്രകാളിയെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഗരുഡൻപറവ  നടത്താറുള്ളത്. ഗരുഡന്റേതു പോലെ കൊക്കും, ചിറകും, ശരീരത്തിൽ വച്ച് പിടിപ്പിച്ച്, ഒരു പക്ഷിയുടെ രൂപഭാവത്തോടെയാണ് കലാകാരന്മാർ എത്തുന്നത്. ഇങ്ങനെ ഗരുഡവേഷം അണിഞ്ഞെത്തുന്ന രൂപങ്ങൾക്ക് താളം പകരാനായി ചെണ്ട,  ഇലത്താളം തുടങ്ങിയ വാദ്യങ്ങളും ഉണ്ടാകും. 

മേളത്തിൻ്റെ കൊട്ടിക്കയറൽ അനുസരിച്ച് ഗരുഡൻന്മാരുടെ പറവയുടെ ശക്തിയും വേഗതയും വർദ്ധിക്കും. 22 ഞായർ രാത്രി 11.30 ഓടെയാണ് ഗരുഡൻന്മാർ ക്ഷേത്രാങ്കണത്തിൽ എത്തുന്നത്.സൂര്യാസ്തമയത്തിനുശേഷം ഭക്തന്റെ വീട്ടില്‍ വിളക്കത്ത് പറവയോടെയാണ് പ്രകടനം ആരംഭിക്കുന്നത്. 

മുറ്റത്ത് മണിക്കൂറുകള്‍ നീണ്ടുനിന്ന പ്രകടനത്തിന് ശേഷം, ഭക്തരുടെയും താളവാദ്യ സംഘത്തിന്റെയും അകമ്പടിയോടെ ഗരുഡന്‍ പറവ ക്ഷേത്രത്തിലേക്ക് നീങ്ങുന്നു. ക്ഷേത്രത്തിലെത്തിയ ശേഷം, ഏറ്റവും പ്രചാരമുള്ള ആചാരമായ 'മാല 'കൊത്തു' നടത്തുന്നു. 

പുരാണത്തിലെ 'കാളിയന്‍' എന്ന പാമ്പിനെ കൊല്ലാനുള്ള ഗരുഡന്റെ ശ്രമത്തിന്റെ പ്രതീകാത്മക പ്രകടനമാണ്. ഗരുഡന്‍ പാമ്പിനെ അതിന്റെ കൊക്ക് കൊണ്ട് കൊത്തി കൊല്ലാന്‍ ശ്രമിക്കുന്നു. 'ഗരുഡന്‍ പറവയുടെ  ഏറ്റവും മനോഹരമായ ഭാഗമാണ് മാല കൊത്ത്.

Advertisment