കലാമണ്ഡലം കൃഷ്ണൻകുട്ടിപൊതുവാൾ നൂറ്റിയൊന്നാം ജന്മദിനാഘോഷം - ഒരു പിറന്നാളിന്റെ ഓർമ്മക്ക് - കലാസാഗർ പുരസ്‍കാര സമർപ്പണം മെയ് 28നു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
kalasagar

തൃശൂർ : അസുരവാദ്യമായ ചെണ്ടയെ അമൃതൊഴുകുന്ന ദേവവാദ്യമാക്കിയ കഥകളിച്ചെണ്ടയിലെ ഇതിഹാസപുരുഷൻ, കലാസാഗർ സ്ഥാപകൻ,- കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ, തൗര്യത്രിക കലയായ കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച മഹാപ്രതിഭയുടെ നൂറ്റിയൊന്നാം ജന്മദിനാഘോഷം - ഒരു പിറന്നാളിന്റെ ഓർമ്മക്ക് - മെയ് 28നു കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ കലാസാഗർ ആഘോഷിക്കുന്നു.

Advertisment

കലാസ്വാദകരുടെ നിര്‍ദ്ദേശം മാനിച്ച് പുരസ്‌കാര നിർണ്ണയസമിതി കഥകളി കലാകാരന്മാർക്ക് പുറമെ ഈ വര്‍ഷം ഒരു കലാനിരൂപകനെക്കൂടി കലാസാഗര്‍ പുരസ്കാരം നല്‍കിയാദരിക്കുവാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു.  പ്രശസ്ത കലാനിരൂപകനും വാഗ്മിയുമായ കേരള കലാമണ്ഡലത്തിന്റെ മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ ശ്രീ. വി കലാധരനെയാണ് ഇത്തവണ കലാസാഗര്‍ മികച്ച കലാനിരൂപകനുള്ള പുരസ്കാരം നല്‍കിയാദരിക്കുന്നത്. 

കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണാർത്ഥം എല്ലാ വര്‍ഷവും വിവിധ കലാമേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരന്മാർക്ക് നൽകി വരുന്ന 2025ലെ കലാസാഗർ പുരസ്കാരങ്ങൾ  : ശ്രീ. ഓയൂര്‍ രാമചന്ദ്രന്‍ (കഥകളി വേഷം),  ശ്രീ. കലാമണ്ഡലം സുരേന്ദ്രന്‍ (കഥകളി സംഗീതം),  ശ്രീ. കീരിക്കാട് പുരുഷോത്തമൻ പണിക്കർ  (കഥകളി ചെണ്ട), ശ്രീ. കലാനിലയം രാമനുണ്ണി മൂസ്സത് (കഥകളി മദ്ദളം),  ശ്രീ. കോട്ടയ്ക്കല്‍ സതീശ് എസ വി (കഥകളി ചുട്ടി) എന്നിവര്‍ക്ക് സമര്‍പ്പിക്കും.

മെയ് 28നു ബുധനാഴ്ച  വൈകുന്നേരം അഞ്ചു  മണിക്ക് ആരംഭിക്കുന്ന ആചാര്യനുസ്മരണ യോഗത്തിന് സ്വാഗതവും  ആഘോഷ പരിപാടിയുടെ ആമുഖ പ്രഭാഷണവും ശ്രീ. വെള്ളിനേഴി ആനന്ദ് നിർവഹിക്കും.    ടി.കെ. അച്യുതന്റെ  (പ്രസിഡണ്ട്, കലാസാഗര്‍) അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ യോഗo പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ (ചെയര്മാൻ  കേരള സംഗീത നാടക അക്കാദമി) ഉദ്ഘാടനം ചെയ്യും.      
ഡോക്ടർ കെ ജി പൗലോസ്, (മുൻ വൈസ് ചാന്സല്ർ, കേരള കലാമണ്ഡലം)  തന്റെ വിശിഷ്ട സാന്നിദ്ധ്യം കൊണ്ട് ധന്യ മാക്കിയ വേദിയിൽ  ശ്രീ കെ ബി രാജ് ആനന്ദ് (കലാമണ്ഡലം ഡീൻ, കലാമണ്ഡലം  ഭരണ  സമിതി അംഗo, കഥകളി നിരൂപകൻ, ചെയർമാൻ വാഴേങ്കട കുഞ്ചു നായർ മെമ്മോറിയൽ ട്രസ്റ്റ്)), എഴുത്തുകാരനും കലാനിരൂപകനും ആയ ഡോക്ടർ എൻ പി വിജയകൃഷ്ണൻ സ്മൃതിഭാഷണം ചെയ്യും.             

കുന്നത്ത് നാരായണൻ നമ്പൂതിരിയുടെ സഹകരണത്തോടെ കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റ് പുതിയതായി പണികഴിപ്പിച്ച കുറ്റിച്ചാമരം അദ്ദേഹത്തിന്റെ കയ്യിൽനിന്ന്  കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ ട്രസ്റ്റിന് വേണ്ടി ഏറ്റുവാങ്ങും.

കലാമണ്ഡലം ഉണ്ണികൃഷ്ണൻ ( മുന്‍ പ്രിന്‍സിപ്പാള്‍, കേരള കലാമണ്ഡലം) ഈ വർഷത്തെ കലാസാഗർ പുരസ്കൃതരെ സദസ്സിനു പരിചയപ്പെടുത്തും.  പീതാംബരന്‍ ആനമങ്ങാട്, (സെക്രട്ടറി, വാഴേങ്കട കുഞ്ചുനായര്‍ മെമ്മോറിയൽ ട്രസ്റ്റ്) നന്ദി  രേഖപ്പെടുത്തും.

പുരസ്കാരസമർപ്പണത്തിനു ശേഷം നടക്കുന്ന ബാലിവിജയം കഥകളിയിൽ, രാവണനായി ഡോ. സദനം കൃഷ്ണന്‍കുട്ടിയും നാരദനായി കോട്ടയ്ക്കല്‍ ദേവദാസും ബാലിയായി   ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനും   വേഷമിടുമ്പോൾ,  സദനം ശിവദാസും,   ശ്രീദേവന്‍ ചെറുമിറ്റം സംഗീത വും, ശ്രീ. കലാമണ്ഡലം കൃഷ്ണദാസ്, കലാനിലയം മനോജ് മേളമൊരുക്കുന്നു. ചുട്ടി   കലാമണ്ഡലം ശ്രീജിത്ത് .അണിയറ കലാമണ്ഡലം ബാലനും സംഘവും, അണിയലം വാഴേങ്കട കുഞ്ചുനായര്‍ മെമ്മോറിയൽ  ട്രസ്റ്റ്, അവതരണം കലാസാഗർ.

Advertisment