കലാരവം 2025 നവംബർ 12 മുതൽ 14 വരെ വെളിയന്നൂരും അരീക്കരയിലും

New Update
kalolsavam

കുറവിലങ്ങാട്: രാമപുരം വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവമായ കലാരവം 2025 നവംബർ 11 മുതൽ 14 വരെ വെളിയന്നൂരും അരീക്കരയിലുമായി നടത്തപ്പെടുന്നു.നവംബർ 11 ന് രാവിലെ പത്ത് മണിക്ക് അരീക്കര സെൻ്റ് റോക്കീസ് യു.പി സ്കൂളിൽ നിന്നും വിളംബര റാലി വെളിയന്നൂർ വന്ദേമാതരം വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് നടത്തപ്പെടും.

Advertisment

 നവംബർ 12 രാവിലെ അഡ്വ മോൻസ് ജോസഫ് എംഎൽഎയുടെ അദ്ധ്യക്ഷതയിൽ അഡ്വ ഫ്രാൻസീസ് ജോർജ്ജ് എം.പി കലാരവം 2025 ഉദ്ഘാടനം ചെയ്യും.

എസ്..കെ ജയേഷ്, രാജേഷ് മറ്റപ്പിളളി,രാജു ജോൺ ചിറ്റേത്ത്, സജേഷ് ശശി, ബാലസാഹിത്യകാരൻ ഹരീഷ് ആർ നമ്പൂതിരിപ്പാട്,ഫാ കുര്യൻ ചൂഴുകുന്നേൽ ഉൾപ്പെടെയുള്ള രാഷ്ട്രീയ - സംസ്കാരിക - അദ്ധ്യാപക പ്രമുഖർ പങ്കെടുക്കുന്ന് പത്രസമ്മേളനത്തിൽ രാമപുരം എഇഒ ജോളിമോൾ ഐസക്,എസ്.കെ ജയേഷ്, കെ.എൻ സുജാത, ബീനാ ജോസഫ്, ജോസ് രാഗാദ്രി ,എം.കെ അനു എന്നിവർ അറിയിച്ചു

Advertisment