കല്ലട ജലോത്സവം: സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി

New Update
boat race chambakkulam

കൊല്ലം: നവംബര്‍ 29നു നടക്കുന്ന കല്ലട ജലോത്സവത്തിന്റെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. പ്രത്യേകയോഗത്തില്‍ സുരക്ഷാ ക്രമീകരങ്ങള്‍ക്ക് പോലീസ്, അഗ്‌നിശമന സേന, അടിയന്തര ചികിത്സസൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെയും  ചുമതലപ്പെടുത്തി. 

Advertisment

പൊതുശുചിത്വം ഉറപ്പാക്കാന്‍ ശുചിത്വ മിഷനും നിര്‍ദേശം നല്‍കി. ഉദ്ഘാടന ചടങ്ങുകള്‍ക്കായി ജങ്കാറില്‍ പന്തലൊരുക്കണം. ഭക്ഷ്യഉത്പന്നങ്ങള്‍വില്‍ക്കുന്ന കച്ചവടക്കാരുടെ ലൈസന്‍സ് നിര്‍ബന്ധമാക്കാനും പരിശോധനകള്‍ നടത്താനും ഭക്ഷ്യ-സുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കി.  

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്ഘാടനചടങ്ങുകള്‍ ലളിതമായി നടത്താനും കലക്ടര്‍ നിര്‍ദേശം നല്‍കി.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, പോലീസ്, ഫയര്‍ ഫോഴ്‌സ്, ജില്ലാ മെഡിക്കല്‍ ഓഫീസില്‍, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Advertisment