കാണക്കാരി പഞ്ചായത്ത് മെമ്പർ മാതൃക കാട്ടി; സ്വന്തം ഭൂമി റോഡിനായി സമർപ്പിച്ചു

New Update
karanakkari

വെമ്പള്ളി: ജനപ്രതിനിധികളുടെ സേവന മനോഭാവത്തിന് മികച്ച മാതൃകയായി കാണക്കാരി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ തമ്പി ജോസഫ് കാവും പറമ്പിൽ മാറി. തന്റെ സ്വകാര്യ ഭൂമിയിലെ 5 സെന്റ് സ്ഥലം എണ്ണച്ചേരി പ്രദേശവാസികൾക്ക് റോഡിനായി അദ്ദേഹം തികച്ചും സൗജന്യമായി തുറന്നുകൊടുത്തു. ഏകദേശം 40 ഓളം കുടുംബങ്ങൾക്ക് ഏറെ കാലമായി നേരിട്ടിരുന്ന ഗതാഗത ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരം കാണാനാകും.

Advertisment

പുതിയ റോഡിന്റെ ഉദ്ഘാടന ചടങ്ങ് സെപ്റ്റംബർ 7-ാം തീയതി (ഞായർ) വൈകുന്നേരം 5 മണിക്ക് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ്  അംബിക സുകുമാരൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പഞ്ചായത്ത് മെമ്പർ തമ്പി ജോസഫിനെ അനുമോദിക്കുന്ന ചടങ്ങ് കാളികാവ് പള്ളി വികാരി റവ. ഫാദർ ജോസഫ് പണ്ഡിയമാക്കിൽ നടത്തും. ആശംസകൾ അർപ്പിക്കാനായി പട്ടിത്താനം സെന്റ് ബോണിഫസ് പള്ളി വികാരി റവ. ഫാദർ അഗസ്റ്റിൻ കല്ലറക്കലും പങ്കെടുക്കും.

ചടങ്ങിനോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും. കാണക്കാരി പഞ്ചായത്തിലെ മുഴുവൻ മെമ്പർമാരും ചടങ്ങിൽ പങ്കെടുക്കും.

വർഷങ്ങളായിഅനുഭവിക്കുന്ന യാത്രാ ക്ലേശവും രോഗികളെ ആശുപത്രിയിലേക്ക്  കൊണ്ടുപോകേണ്ടി വന്ന ദുരിതവും മാറുന്നതിൽ വലിയ സന്തോഷത്തിലാണ്.  പുതിയ റോഡ് ടാർ ചെയ്ത് മെച്ചപ്പെടുത്തിക്കൊടുക്കുമെന്ന് എം.എൽ.എ  ഉറപ്പു നൽകിയതായി പ്രദേശവാസികൾ പറഞ്ഞു.

Advertisment