New Update
/sathyam/media/media_files/2025/09/02/cba990ac-5890-4983-a812-82e05f9f2e36-2025-09-02-20-16-32.jpg)
കണയന്നൂർ: കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഇനി പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കും. കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ ഉടമസ്ഥതയിലുള്ള പാലാരിവട്ടം, മുളന്തുരുത്തി ബാങ്ക് കെട്ടിടങ്ങൾ ഇനി പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടനം കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു.
Advertisment
മുളന്തുരുത്തി ബ്രാഞ്ച് ഓഫീസിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ് എം. പി ഉദയൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡൻ്റ് പി. വി ചന്ദ്രബോസ് , പി . ഡി രമേശൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. എ ജോഷി, ഭരണസമിതി അംഗങ്ങളായ ലിജോ ജോർജ് ,കെ. ടി കൃഷ്ണൻകുട്ടി, എ . ബി ബിജു , അഭിനവ് സാംബശിവൻ,സെക്രട്ടറി സന്ധ്യ ആർ മേനോൻ അസിസ്റ്റൻ്റ് സെക്രട്ടറി സിജു പി എസ് ബ്രാഞ്ച് മാനേജർ ആദർശ് എം സുരേഷ് എന്നിവർ സംസാരിച്ചു