വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

New Update
KANAV

കാസർഗോഡ്: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കാസർഗോഡ് ബേഡഡുക്ക കുണ്ടൻകുഴി നേടുംബൽ താമസിക്കുന്ന 28 വയസ്സുകാരിയാണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.  ബുധാനാധ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.

Advertisment

യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവെ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
ഉടൻ വീട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. തുടർന്ന് കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ബേഡഡുക്ക താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി.

ആംബുലൻസ് പൈലറ്റ്  സനീഷ് പി.പി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷൈൻ പി ജോസ് എന്നിവർ സ്ഥലത്തെത്തി. ഉടൻ ഷൈൻ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് ആംബുലൻസ് പൈലറ്റ് സനീഷ് ഇരുവരെയും ബേഡഡുക്ക താലൂക്ക് ആശുപത്രിയിലും തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Advertisment