പഹൽഗാം ഭീകരാക്രമണത്തിൽ ഹയാത്ത് ചാരിറ്റബിൾ ഫൗണ്ടേഷൻ, ചാലയ്ക്കപ്പാറ അനുശോചിച്ചു. ഇനി ഒരു ഭീകരാക്രമണം രാജ്യത്ത് എവിടെയും  ആവർത്തിക്കാതിരിക്കാൻ ഉത്തരവാദപ്പെട്ടവർ സത്വരനടപടികൾ സ്വീകരിക്കണം:  ഷിൻസ് കോട്ടയിൽ

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി ഹയാത്ത് ചാരിറ്റബിൾ ഫൗണ്ടേഷൻ ദീപങ്ങൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
fayat

കാഞ്ഞിരമറ്റം: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കാഞ്ഞിരമറ്റം, ചാലയ്ക്കപ്പാറ, ഹയാത്ത് ചാരിറ്റബിൾ ഫൗണ്ടേഷൻ. 

Advertisment

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി ഹയാത്ത് ചാരിറ്റബിൾ ഫൗണ്ടേഷൻ ദീപങ്ങൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. 

ഭികരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ  കുടുംബാംഗങ്ങളുടെ  ദുഃഖത്തിൽ പങ്കുചേർന്ന് കൊണ്ട്, അനുശോചനം അറിയിക്കുന്നു എന്നും പഹൽഗാമിൽ നടന്ന അക്രമം അങ്ങേയറ്റം മനുഷ്വത്തരഹിതവും, അപലപനീയവുമാണെന്നും, ഇത്തരം ഭീകരാക്രമണങ്ങൾ  രാജ്യത്ത് എവിടെയും ആവർത്തിക്കാതിരിക്കാൻ അധികാരികൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഹയാത്ത് ചാരിറ്റബിൾ ഫൗണ്ടേഷൻ   പ്രസിഡന്റ്‌ ഷിൻസ് കോട്ടയിൽ പ്രസ്താവിച്ചു.  


രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടത് അത്യാവശ്യമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.


ചാലക്കപ്പാറയിൽ സംഘടിപ്പിച്ച  അനുശോചന യോഗത്തിൽ പ്രസിഡണ്ട് ഷിൻസ് കോട്ടയിൽ അദ്ധ്യക്ഷനായിരുന്നു.

ജോയിന്റ് സെക്രട്ടറി ഷാജി കീനേത്,    എക്സിക്യൂട്ടീവ് അംഗം സുധീർ വാരിയത്ത് പറമ്പിൽ, സുബൈർ പുളിഞ്ചുവട്ടിൽ,     എന്നിവർ സംസാരിച്ചു. ട്രഷറർ നാസർ ഒ പി നന്ദി അറിയിച്ചു.