New Update
/sathyam/media/media_files/2025/08/06/images1647-2025-08-06-00-07-56.jpg)
കാഞ്ഞിരമറ്റം: പ്രകൃതിയെ അടുത്തറിഞ്ഞ്, മനസ്സിലാക്കി ജീവിക്കുന്നതിന് പുതുതലമുറയെ പ്രാപ്തരാക്കാൻ വേണ്ടി നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരമറ്റം സെയ്ന്റ് ഇഗ്നേഷ്യസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഔഷധ സസ്യങ്ങളുടെ പ്രദർശനവും മരുന്ന് കഞ്ഞി വിതരണവും നടത്തി.
Advertisment
ഔഷധ സസ്യങ്ങളുടെ കലവറയായ പ്രകൃതിയിലെ, ഔഷധ സസ്യങ്ങൾ ഏതൊക്കെയാണെന്ന് നേരിട്ട് മനസ്സിലാക്കി, ഓരോന്നിന്റെയും പ്രാധാന്യവും അവയുടെ ഉപയോഗവും പുതിയ തലമുറയിലെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കാൻ സ്കൂളിലെ, നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിലാണ് ഔഷധസസ്യങ്ങളുടെ പ്രദർശനവും മരുന്നു കഞ്ഞി വിതരണവും നടത്തിയത്.
കുട്ടികൾ തനിയെ ശേഖരിച്ച പച്ച മരുന്നുകൾ ഉപയോഗിച്ച്, അവരുടെ കൂടി പങ്കാളിത്തത്തോടെ മരുന്നുകഞ്ഞി പാകപ്പെടുത്തിയത് വിദ്യാർത്ഥികൾക്കിടയിൽ വലിയ ആവേശമായി.