"ഭാരതീയം പുരസ്കാരം" നേടി കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂൾ

New Update
kanjiramattam

തിരുവനന്തപുരം : രാജ്യത്തിന്റെ 79- ആം സ്വാതന്ത്ര ദിനത്തോ ടനുബന്ധിച്ചു മുൻ രാഷ്ട്രപതിയും ബഹിരകാശാ ശാസ്ത്രജ്ഞനുമായ  ഡോ:എ പി  ജെ ആബ്ദുൾ കലാമിന്റെ സ്മരണാർത്ഥം കലാ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ മികച്ച പ്രേവർത്തനങ്ങൾ നടത്തിയ വ്യക്തികൾക്കും പ്രസ്ഥനങ്ങൾക്കും നൽകിവരുന്ന "ഭാരതീയം പുരസ്‌കാർ" വിതരണം തിരുവനന്തപുരം  വച്ചു നടത്തപെട്ടു.  

Advertisment

ഡോ:എ പി  ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഡയറക്ടർ   പൂവച്ചാൽ സുധീർന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രശസ്ത എഴുത്തുകാരൻ   ജോർജ് ഓണക്കൂർ മുഖ്യ പ്രഭാഷണം നടത്തി. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ കെ പി  ജയചന്ദ്രൻ യോഗം ഉൽഘാടനം ചെയ്തു.   കേരള നിയമസഭ സെക്രട്ടറി           ഡോ എൻ കൃഷ്ണകുമാർ അവാർഡുകൾ വിതരണം ചെയ്തു. പാളയം ഇമാം  ചടങ്ങിൽ സ്വതന്ത്രദിന സന്ദേശം നൽകി.

കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിന്  മികച്ച പി ടി എ  ക്കുള്ള "ഭാരതീയം പുരസ്കാരം" ബഹു. കേരള നിയമസഭ സെക്രട്ടറി ഡോ എൻ  കൃഷ്ണകുമാറും , മികച്ച പി ടി എ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്ത   കെ എ റഫീഖിന്നുള്ള  അവാർഡ് അഡിഷണൽ അഡ്വക്കേറ്റ് ജനറൽ         അഡ്വ പി കെ  ജയചന്ദ്രനും  നൽകി  ആദരിച്ചു.ഇതു രണ്ടാം തവണയാണ് മികച്ച പി ടി എ ക്കുള്ള പുരസ്‌കാരം സ്കൂളിനെ തേടി എത്തുന്നത്. കഴിഞ്ഞ വർഷം രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗണൈസേഷൻ പുരസ്കാരവും സ്കൂളിന് ലഭിച്ചിരുന്നു. 

വൈവിധ്യമാ ർന്ന പ്രേവർത്തനങ്ങളിലൂടെ   സ്കൂൾ തലത്തിലും സമൂഹത്തിനും  മികച്ച പ്രേവർത്തനങ്ങൾ നടത്തുവാൻ പി ടി എ ക്കു സാധിച്ചതിനുള്ള അംഗീകാരം ആണ് ഈ അവാർഡിലൂടെ ലഭിച്ചതെന്നു പി ടി എ പ്രസിഡന്റ്‌ റഫീഖ് കെ എ പറഞ്ഞു.

ഈ വർഷവും വിവിധ പ്രേവർത്തനങ്ങളുമായി മുന്നിട്ടിറങ്ങാൻ എല്ലാവരുടെയും സഹായങ്ങൾ ഉണ്ടാകണം എന്നും   അദ്ദേഹം അറിയിച്ചു. പി ടി എ പ്രസിഡന്റ്‌ റഫീഖ് കെ പി ,പി ടി എ വൈസ് പ്രസിഡന്റ്‌ റംലത്ത് നിയാസ്, കമ്മിറ്റി അംഗം ഷീബ ടീച്ചർ, അധ്യാപകരായ നോബി വർഗീസ്, പ്രസാദ്, ജോമോൻ എന്നിവർ ചേർന്ന് അവാർഡുകൾ ഏറ്റുവാങ്ങി

Advertisment