/sathyam/media/media_files/2025/11/29/eksaise-28-11-2025-11-29-01-11-26.jpeg)
കണ്ണൂർ: ഡിസംബർ 11 ന് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഡിസംബർ 15 വരെ എക്സൈസ് വകുപ്പ് ജില്ലയിൽ
സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് നടത്തും.
കൂട്ടുപുഴ, മാഹി എന്നീ അതിർത്തി പ്രദേശങ്ങളിൽ 24 മണിക്കൂറും ബോർഡർ പെട്രോളിംഗ് ശക്തമാക്കിയതായി ജില്ലാതല ജനകീയ സമിതി അവലോകന യോഗത്തിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പി.കെ.സതീഷ്‌കുമാർ അറിയിച്ചു.യോഗത്തിൽ എഡിഎം കലാ ഭാസ്‌കർ അധ്യക്ഷയായി.
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം രൂപീകരിച്ചിട്ടുണ്ട്. ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും സ്ട്രൈക്കിങ് ഫോഴ്സുകളും പ്രവർത്തിക്കും.
കൂടാതെ വനംവകുപ്പ്, പോലീസ് സേന എന്നിവയുമായി ചേർന്ന് സംയുക്ത റെയ്ഡുകളും നടത്തും. തീരപ്രദേശങ്ങൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കും.
നവംബർ 15 നാണ് സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് ആരംഭിച്ചത്. എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ജനകീയ സമിതികൾ വിളിച്ചു ചേർക്കുകയും വാർഡുതല കമ്മറ്റികൾ രൂപീകരിച്ച് യോഗം ചേരുകയും ചെയ്യും.
വിമുക്തി പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്‌കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നേർക്കൂട്ടം, ശ്രദ്ധ തുടങ്ങിയ ബോധവത്കരണ പരിപാടികളും വിമുക്തി പ്രവർത്തനങ്ങളും തുടരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us