ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഉളിയിൽ കാരാമ്പേരി നരേമ്പാറ സുനീറ മൻസിലിൽ അലിയുടെ മകൻ സുനൈഫ് ചെറുവാടിയാണ് (35) മരിച്ചത്.
വിരാജ്പേട്ട പെരുമ്പാടിക്ക് സമീപം സുനൈഫ് സഞ്ചരിച്ച ബുള്ളറ്റ് ബൈക്കും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.