മോഷ്ടിച്ച ബൈക്കുമായി പോകവെ എ​.ഐ കാമറയില്‍ കുടുങ്ങി; പ്രതി പിടിയില്‍

New Update
369

കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ എ.ഐ കാമറയില്‍ കുടുങ്ങിയ പ്രതി പിടിയിൽ. കാസര്‍കോട് സ്വദേശി ലതീഷ് (23) ആണ് പിടിയിലായത്. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കില്‍ സഞ്ചരിച്ച മോഷ്ടാവിന്റെ ചിത്രം എ.ഐ കാമറയില്‍ പതിഞ്ഞതാണ് തെളിവായത്.  

Advertisment

തലശേരിയിലെ കൊടുവള്ളിയില്‍ വെച്ചാണ് ഹെല്‍മെറ്റ് ഇടാതെ വരുന്ന പ്രതിയുടെ ദൃശ്യം എ.​ഐ കാമറയില്‍ പതിഞ്ഞത്. ഇക്കഴിഞ്ഞ നാലാം തീയതി രാവിലെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് പുറത്തുള്ള പാര്‍ക്കിങ്ങില്‍ നിന്നും ബുള്ളറ്റ് ഇയാള്‍ മോഷ്ടിക്കുകയായിരുന്നു.

പ്രതിയുടെ ചിത്രവും എ.ഐ കാമറയില്‍ പതിഞ്ഞ ചിത്രവും തമ്മില്‍ താരതമ്യം ചെയ്തപ്പോഴാണ് ഇയാള്‍ തന്നെയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. 

Advertisment