കണ്ണൂരില്‍ ഫുട്ബോൾ കളിക്കുന്നതിനിടെ 19കാരൻ കുഴഞ്ഞ് വീണ് മരിച്ചു

New Update
kannur

കണ്ണൂർ: കൂത്തുപറമ്പിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. നീർവേലി സ്വദേശി സിനാൻ (19) ആണ് കുഴഞ്ഞുവീണ് മരിച്ചത്.

Advertisment

കഴിഞ്ഞ ദിവസം രാത്രി 10.15 ഓടെയായിരുന്നു സംഭവം. കുത്തുപറമ്പ് മുരിയാടുളള ടർഫിൽ  ഫുട്ബാൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിച്ചു.

 

Advertisment