സർക്കാർ വാഗ്ദാനം ചെയ്ത 250 രൂപ റബ്ബർ വില  ലഭിക്കുന്നവരെ കർഷകർ പിന്നോട്ടില്ല മാർ ജോസഫ് പാംപ്ലാനി

New Update
63

കണ്ണൂർ : കർഷകർ ചോദിക്കുന്നത് അവരുടെ അവകാശമാണ്. ഭരണഘടന ഈ  രാജ്യത്ത് ജങ്ങൾക്ക് മാന്യമായി ജീവിക്കാൻ ഉള്ള  സാഹചര്യം കൊടുക്കണം  നിർദേശങ്ങൾ കൊടുത്തിട്ടുള്ളതാണ്. റബ്ബർ കർഷകരുടെ ജീവിതവും അതിജീവനവും  ദുഷ്കരം ആയത് കൊണ്ടാണ്  കർഷകർ സമരത്തിന്  ഇറങ്ങിയത്.  എന്ത് കൊണ്ടാണ് കർഷകന്റെ കാര്യങ്ങൾ പറയുമ്പോൾ  പണം  ഇല്ല എന്ന് കേരളാ സർക്കാർ പറയുന്നത്? കർഷകന് കൊടുക്കാൻ ഉള്ള കുടിശിക നൽകാൻ പണമില്ലാത്ത സർക്കാർ ദൂർത്തിനും മറ്റും കോടികളാണ് കളയുന്നത്. വാഗ്ദാനം ചെയിത 250 രൂപ റബ്ബർ വില  ലഭിക്കുന്നവരെ കർഷകർ  പിന്നോട്ടില്ല. റബ്ബർ കർഷകന് കൊടുക്കാൻ ഉള്ള റബ്ബർ ഇൻസെന്റീവ് തുക  കൊടുത്തിട്ട് മതി അടുത്ത മാസം ഉദ്യോഗസ്ഥർക്ക്‌  ശബളം  കൊടുക്കാൻ  എന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു*

Advertisment

*80% റബ്ബർ ഇറക്കുമതി ചെയ്യുന്നത് ആസിയാൻ രാജ്യങ്ങളിൽ നിന്ന് എന്നിട്ട് ഇറക്കുമതി ചെയ്യുന്ന റബ്ബറിന്  നികുതി കൂട്ടി എന്ന്  അവകാശപ്പെടുന്ന കേന്ദ്ര സർക്കാർ ആരുടെ കണ്ണിൽ പൊടി ഇടാൻ ആണ്? ആസിയാൻ കരാർ  മൂലം   രാജ്യത്തെ കർഷകർക്ക് ഉണ്ടായ നഷ്ടം  നികത്തി തരാൻ  കേന്ദ്ര സർക്കാരിന് ഉത്തര വാദിത്വം  ഉണ്ട്. ആസിയാൻ,  ഗാട്ട്  കരാർ  മൂലം  ഇവിടെയുള്ള കർഷകർക്ക്  ഉണ്ടായ നഷ്ടം   അവരുടെ  അക്കൗണ്ടിൽ നൽകാൻ  കേന്ദ്ര സർക്കാർ തയ്യാറാകണം*

*കേരള സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്ന് എൻ എഫ് ആർ പി സ് ദേശീയ പ്രസിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി പറഞ്ഞു. ആർ പി ഐ സ് പദ്ധതി അടച്ചുപൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നത്.  റബ്ബർ വില  സ്ഥിരത   പദ്ധതിയിൽ അനുകൂല്യം  പ്രതീക്ഷിച്ച്  ലക്ഷകണക്കിന്  റബ്ബർ കർഷകരുടെ അപേക്ഷകൾ  വിവിധ റബ്ബർ ഉത്പാദക  സംഘങ്ങൾ  വഴി  അപ്പ് ലോഡ്  ചെയ്യാൻ ഉള്ളപ്പോൾ ആണ്    നാഷണൽ  ഇൻഫോർമാറ്റിക്സ്   എന്ന വെബ്സൈറ്റ്  തകരാറിൻ  ആയത്. ഈ  വെബ്സൈറ്റിന് കേരള  സർക്കാർ പണം  കൊടുക്കാൻ ഉള്ളത് കൊണ്ടാണ്      വെബ്സൈറ്റ്  തകരാറിൻ  ആയത്.  റബ്ബർ ബോർഡ്‌ വഴി നടപ്പാക്കി വരുന്ന പ്രസ്തുത പദ്ധതി പൊളിച്ചടുക്കിയശേഷം കൃഷി ഓഫീസുകൾ വഴി വീണ്ടും നടപ്പാക്കാനുള്ള നീക്കം അപക്വമാണ്. ഉദ്യോഗസ്ഥർ പറയുന്നത് മാത്രം അനുസരിക്കുന്ന മന്ത്രിമാർ നാടിന്   ആവശ്യമുണ്ടോ എന്ന് ജനം ചിന്തിച്ചു തുടങ്ങി.?? നെൽ കർഷരുൾപ്പടെ എല്ലാ കർഷകരെയും കൃഷി വകുപ്പും വനം വകുപ്പും കൂടി കർഷകനെ തകർത്തിട്ട് "നമ്മൾ കൊയ്യും വയലല്ലാം നമ്മുടേതാക്കാൻ " സർക്കാർ തലത്തിൽ നടക്കുന്ന നീക്കങ്ങൾ കർഷകർ മനസിലാക്കുന്നുണ്ടെന്നും ഇതിനെതിരെ കർഷകർ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു*.

റബ്ബർ ഉത്പാദക  സംഘങ്ങളുടെ നേതിര്ത്വത്തിൽ ഇന്ന്  കണ്ണൂർ ജില്ല റബ്ബർ കർഷക കളക്ട്രേറ്റ് മാർച്ച്‌ മാർ ജോസഫ് പാംപ്ലാനി ഉത്ഘാടനം ചെയിതു.  സാജു ആന്റണി, കെ. വി. രാമകൃഷ്ണൻ,എൻ.എഫ്. ആർ. പി.എസ്. ദേശിയ  പ്രസിഡന്റ്‌ ജോർജ് ജോസഫ്  വാതപ്പള്ളി, വൈസ് പ്രസിഡന്റ്‌ പി. കെ. കുര്യാക്കോസ്, ജോസഫ്  നബുടാകം, ഐ. വി. ഗോവിന്ദൻ, പി. വി. ഗംഗാദരൻ  എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ -  റബ്ബർ കർഷക സമരം    കണ്ണൂർ കളക്ടറേറ്റ് മാർച്ചിൽ തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

Advertisment