സംസ്ഥാന രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാ രേഖ വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായി കണ്ണൂരിൽ എത്തിയ കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളിയെ ഇന്ന് (ഞായറാഴ്ച) രാവിലെ 7.30നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറി ജയരാജന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
വൈകിട്ട് കണ്ണൂർ ചേമ്പർ ഹാളിൽ എൽ ഡി എഫ് ന്റെ ആഭിമുഖ്യത്തിൽ നടത്തിയ വമ്പിച്ച സ്വീകരണ യോഗം സി പി ഐ (എം) ജില്ലാ സെക്രട്ടറി ജയരാജൻ ഉത്ഘാടനം ചെയ്തു. ഡി സി സി (എസ്) പ്രസിഡന്റ് കെ കെ ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യാ തുടങ്ങിയവർ പങ്കെടുത്തു.