കണ്ണൂർ: ബൈക്കിൽ വന്നു പെൺകുട്ടികളോട് മോശമായി പെരുമാറുന്ന ഇതരസംസ്ഥാനക്കാരൻ പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ സതീഷ് ജൻങ്ക(26)ത്തിനൊയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം എളയാവൂരിൽ നിന്ന് കോളജ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്ന് ഇയാൾ അപമാനിച്ചെന്നാണ് പരാതി.
വ്യാഴാഴ്ച രാവിലെയും കോളജിൽ പോകും വഴി വീണ്ടും പിന്തുടരുന്നത് കണ്ടതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കണ്ണൂർ ടൗൺ പൊലീസാണ് പ്രതിയെ പിടികൂടിയത്.