തളിപ്പറമ്പ്: പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിക്ക് 57 വർഷം തടവും 3.25 ലക്ഷം രൂപ പിഴയും. കൂവേരി തേറണ്ടി സ്വദേശി പി.വി. ദിഗേഷിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.
2020 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീടിന് സമീപത്തെ റബർ തോട്ടത്തിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് പലതവണ പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.