കണ്ണൂർ: തളിപ്പറമ്പ് കപ്പാലത്ത് സ്വകാര്യ ബസിടിച്ച് തൃച്ചംബരം യു പി സ്കൂളിലെ വിദ്യാർത്ഥിയായ ബിലാലിനാണ് (11) ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു അപകടം നടന്നത്.
അമിത വേഗത്തിലെത്തിയ ബസ് സൈക്കിളിൽ പോവുകയായിരുന്ന കുട്ടിയെ ഇടിച്ചിട്ടു. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് നാട്ടുകാർചേർന്ന് ബസ് അടിച്ചു തകർത്തു.