കണ്ണൂർ: കാർ വാടകയ്ക്ക് എടുത്ത് മറിച്ചു വിറ്റ കേസിൽ ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ. മയ്യിൽ ചെറുപഴശി സ്വദേശി വാജിഹുദ്ദീനെ(32)യാണ് കണ്ണപുരം എസ്ഐ വി.സി. അനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചെറുകുന്ന് താവം സ്വദേശിയായ കെ.വി.അജീഷിന്റെ ഉടമസ്ഥതയിലുള്ള കാർ 2020 ജൂലൈയിൽ വാടകയക്ക് എടുത്ത ശേഷം തിരിച്ചു നൽകാതെ വഞ്ചിക്കുകയായിരുന്നു. തുടർന്ന് ഉടമ നടത്തിയ അന്വേഷണത്തിൽ വ്യാജരേഖ ചമച്ച് കാർ വിൽപന നടത്തിയതായും കണ്ടെത്തി.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതി വീട്ടിലെത്തിയതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. വളപട്ടണം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ തട്ടിക്കൊണ്ടുപോകലിനും കേസുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.