കണ്ണൂർ: കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ആയിരക്കണക്കിന് തീർത്ഥാടകർ എത്തുന്ന ആരാധനാ കേന്ദ്രമാണ് കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ശിവക്ഷേത്രം . മഴക്കാലം തുടങ്ങുന്നതോടെ കൊട്ടിയൂർ വൈശാഖോത്സവവും ആരംഭിക്കും.
മഴ നനഞ്ഞുള്ള ക്ഷേത്ര ദർശനം ഏറെ പ്രത്യേകതയുള്ളതും. ഏറെ പ്രകൃതി മനോഹരമായ അക്കരെ കൊട്ടിയൂരിൽ താത്കാലിക ക്ഷേത്രമാണ് ഓരോ ഉത്സവകാലത്തും നിർമ്മിക്കുക.
പ്രത്യേകതകൾ ഏറെയുള്ള ആചാര അനുഷ്ടനങ്ങൾ. വെള്ളത്തിലൂടെയാണ് ക്ഷേത്രത്തിൽ വലം വെച്ച് തൊഴുന്നത്. ഉത്സവത്തിന്റെ ഭാഗമായുള്ള ഓരോ ചടങ്ങിനും സവിശേഷതകൾ ഏറെയാണ്.
ഈ വർഷത്തെ ഉത്സവത്തിനുള്ള ഒരുക്കങ്ങളും കൊട്ടിയൂരിൽ ആരംഭിച്ചു. മെയ് 12 ന് പ്രക്കൂഴം ചടങ്ങോടെയാണ് ഈ വർഷത്തെ ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങുകൾ. തുടർന്ന് നെയ്യാട്ടത്തോടെ ഉത്സവം തുടങ്ങും. ഓരോ ദിവസവും നടക്കുന്ന ചടങ്ങുകൾ ഇങ്ങനെയാണ്-
ജൂൺ 2 നീരെഴുന്നള്ളത്- ജൂൺ 8 നെയ്യാട്ടം -ജൂൺ 9 ഭണ്ഡാരം എഴുന്നള്ളത് -ജൂൺ 15 തിരുവോണം ആരാധന
ജൂൺ 17 ഇളനീർ വെപ്പ് -ജൂൺ 18 ഇളനീരാട്ടം അഷ്ടമി ആരാധന -ജൂൺ 20 രേവതി ആരാധന
ജൂൺ 24 രോഹിണി ആരാധന -ജൂൺ 26 തിരുവാതിര ചതുശ്ശതം -ജൂൺ 27 പുണർതം ചതുശ്ശതം
ജൂൺ 28 ആയില്യം ചതുശ്ശതം -ജൂൺ 30 മകം കലം വരവ് കലം പൂജ -ജൂലായ് 3 അത്തം ചതുശ്ശതം വളാട്ടം
ജൂൺ 9നു രാത്രി ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന്നു മുൻപും 30 ജൂൺ മകം നാൾ ഉച്ചശീവേലിക്കു ശേഷവും സ്ത്രീകൾക്ക് പ്രവേശനമുണ്ടായിരിക്കില്ല എന്ന പ്രത്യേകതയും ഒരു മാസം നീണ്ടു നിൽക്കുന്ന ഉത്സവത്തിനുണ്ട്. കലശപൂജ -ജൂലായ് 4 തൃക്കലശാട്ട് എന്നിങ്ങനെയാണ് ചടങ്ങുകൾ.