അൽമദീന ഗ്രൂപ്പ് ചെയർമാൻ പൊയിൽ അബ്ദുല്ലയുടെ പിതാവ് നിര്യതനായി

മയ്യത്ത് നമസ്കാരം വ്യാഴാഴ്ച (26-06-2025) രാവിലെ 11 മണിക്ക് കടവത്തൂർ ഇരഞ്ഞിൻകീഴിൽ മസ്ജിദുൽ അൻസാറിൽ വെച്ച് നടക്കും. 

New Update
images(549)

കണ്ണൂർ: കണ്ണൂർ ജില്ലയിൽ കടവത്തൂരിലെ പൗരപ്രമുഖനും  അൽമദീന ഗ്രൂപ്പ് ചെയർമാൻ പൊയിൽ അബ്ദുല്ലയുടെ പിതാവും, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല ഹാജിയുടെ സഹോദരി ഭർത്താവുമായ പൊയിൽ മായൻകുട്ടി ഹാജി (89) അന്തരിച്ചു. 

Advertisment

മയ്യത്ത് നമസ്കാരം വ്യാഴാഴ്ച (26-06-2025) രാവിലെ 11 മണിക്ക് കടവത്തൂർ ഇരഞ്ഞിൻകീഴിൽ മസ്ജിദുൽ അൻസാറിൽ വെച്ച് നടക്കും. 


ഭാര്യ പൊട്ടങ്കണ്ടി കുഞ്ഞിപ്പാത്തു ഹജ്ജുമ്മ, മക്കൾ മുഹമ്മദ്‌ (ദുബൈ), അബ്ദുള്ള (ദുബൈ അൽമദീന ഗ്രൂപ്പ് ചെയർമാൻ), അഷ്‌റഫ്‌ (ദുബൈ), അസ്‌ലം (ദുബൈ) അർഷാദ് (ദുബൈ), അൻസാർ (ദുബൈ), നസീറ എന്നിവരും പൊട്ടങ്കണ്ടി യൂനുസ്, പുതിയോട്ടിൽ താഹിറ (കടവത്തൂർ), പാക്കഞ്ഞി ഷമീന (എലാങ്കോട്), മുനീഗർ മുനീറ (എലാങ്കോട്) ഒന്തത്ത് സഫീറ (കൈവേലിക്കൽ) അനീസ (പാലത്തായി), പൊയിൽ ജുസ്ന (പുല്ലൂക്കര) എന്നിവർ മരുമക്കളുമാണ്. 

സഹോദരങ്ങൾ അടിയോത്ത് ബിയ്യാത്തു ഹജ്ജുമ്മ, പരേതരായ പുതിയോട്ടിൽ കുഞ്ഞമ്മദ് ഹാജി, പാലൊള്ളതിൽ മൊയ്തീൻ ഹാജി (ഉമ്മത്തൂർ), പൊയിൽ  അബ്ദുല്ല, കുനിയിൽ സൂപ്പി ഹാജി (ഇരിങ്ങണ്ണൂർ), കിഴക്കോൾ പാത്തു (പുല്ലൂക്കര), മാട്ടാന്റവിട അയിശു (കീഴ്മാടം) എന്നിവരുമാണ്.

Advertisment