പൊന്നാനി: അന്തരിച്ച പൊന്നാനി വലിയ ജുമുഅത്ത് മസ്ജിദ് സെക്രട്ടറിയും സാമൂഹിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായ വി സൈദ് മുഹമ്മദ് തങ്ങളുടെ വസതി സുന്നി പ്രമുഖൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സന്ദർശിച്ചു.
സെയ്ത് മുഹമ്മദ് തങ്ങളുടെ മതപരമായ സേവനങ്ങളെ അനുസ്മരിച്ച കാന്തപുരം സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് വലിയ താങ്ങും തണലുമായിരുന്ന തങ്ങളെ അല്ലാഹു സ്വർഗീയ സ്ഥാനങ്ങൾ നൽകി അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്കും സ്നേഹജനങ്ങൾക്കും അല്ലാഹു ക്ഷമ നൽകട്ടെയെന്നും പ്രാർത്ഥിച്ചു.
മുഹ് യി സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളി കോട്, മർകസു സഖാഫത്തു സുന്നിയ്യ മേനേജറും മുൻ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസിയും, എസ് വൈ എസ് സംസ്ഥാന വൈ പ്രസിഡൻ്റ് കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, കെ ടി ജലീൽ എം.എൽ.എ, ടി എ ച്ച് ഷെക്കീർ എന്നിവരും സൈദ് മുഹമ്മദ് തങ്ങളുടെ വസതി സന്ദർശിച്ചു.
തങ്ങളുടെ കുടുംബാഗങ്ങളോടൊപ്പം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പൊന്നാനി മേഖല സെക്രട്ടറി സയ്യിദ് സീതി കോയ തങ്ങൾ, മുൻ ഹജ്ജ് കമ്മിറ്റി മെമ്പർ കെ.എം മുഹമ്മദ് ഖാസിം കോയ, സയ്യിദ് അമീൻ, സയ്യിദ് ജഅഫ അലിതങ്ങൾ ,സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, സയ്യിദ് ഹസ്സൻ ബാഫഖി ,വലിയ ജുമുഅത്ത് പള്ളി ഇമാം അബ്ദുല്ല ബാഖവി, മുദരിസ് ഉമറുൽ ഇർഫാനി , സയ്യിദ് ഫള്ൽ തങ്ങൾ,ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി, കെ.വി നൗഷാദ് പുന്നത്തല,സെക്കീർ ചമ്രവട്ടം കടവ്, ഹംസത്ത് മുസ്ലിയാർ, സുബൈർ ബാഖവി എന്നിവരും ചേർന്ന് നേതാക്കളെ സ്വീകരിച്ചു