കരാട്ടെ പരിശീലനം ഉദ്ഘാടനം നടത്തി

New Update
1000144845
വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സ്വയം പ്രതിരോധം ലക്ഷ്യമാക്കി ആരംഭിച്ച കരാട്ടെ പരിശീലനത്തിൻ്റെ ഔപചാരിക ഉദ്ഘാടനം ഒറ്റപ്പാലം ബി.ആർ.സി യിലെ ബി.പി.സി പി.എം വെങ്കിടേശ്വരൻ നിർവ്വഹിച്ചു.
പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.പാലക്കാട് ജില്ലാ സ്പോർട്സ് കരാട്ടെ  അസോസിയേഷൻ ജോ: സെക്രട്ടറി പി.രമേഷ് മുഖ്യാതിഥിയായി പങ്കെടുത്തു.പാലക്കാട് ജില്ലാതല കത്ത ടൂർണ്ണമെൻ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പി.അഭിറാമിനെ അനുമോദിച്ചു. സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ ,  എസ്.അഖില എന്നിവർ സംസാരിച്ചു.
Advertisment
Advertisment