വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ കാർഗിൽ വിജയ ദിനാചരണം പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. വി.വിദ്യ അദ്ധ്യക്ഷത വഹിച്ചു.
സാമൂഹ്യശാസ്ത്ര ക്ലബ്ബ് ജോയിൻ്റ് സെക്രട്ടറി പി.ഹർഷ സ്വാഗതവും സെക്രട്ടറി കെ.ജിഷ്ണ നന്ദിയും പറഞ്ഞു.ടി.എസ് സഞ്ജീവ് ഇംഗ്ലീഷ് പ്രസംഗവും കെ.എ അരുണിമ, എം.ആര്യ, എൻ.കെ നിയകൃഷ്ണ, കെ.അനശ്വര, എ.എസ് അശ്വതി, എം.നന്ദന, കെ.ഐ. ദിയ ഫാത്തിമ, ആർ.നിവേദ്യ, കെ. നമിത, പി.ശ്രീനന്ദ എന്നിവർ ചേർന്ന് സംഘനൃത്തവും അവതരിപ്പിച്ചു.