/sathyam/media/media_files/XJ3S1XqkWRhGNelI74GR.jpeg)
മുളിയാർ: (കാസർകോട് ) ബാവിക്കര ശുദ്ധ ജല പദ്ധതി വഴി ബസ്സ് സർവീസ് ആരംഭിക്കുകയും ബേവിഞ്ച -ഇരിയണ്ണി എം എൽ എ റോഡിന്റെ അറ്റകുറ്റ പണി നടത്തുകയും ചെയ്യണമെന്ന് പൊതു പ്രവർത്തകനായ ആലൂർ ടി എ മഹമൂദ് ഹാജി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
കാസർകോട് ജില്ലയിലെ ഏറ്റവും വലിയ ജലസംഭരണിയാണ് ബാവിക്കര റഗുലേട്ടർപദ്ധതി, ഇവിടെ ശുദ്ധ വെള്ളം ഒഴുകി പോകുന്ന മനോഹര കാഴ്ചയും പ്രകൃതി ഭംഗിയും ആസ്വദിക്കാൻ നിരവധി ടൂറിസ്റ്റുകൾ ദിവസേന ഇവിടെ എത്തുന്നുണ്ട്. ബാവിക്കര അരവനപ്പടി പാലത്തിന്റെ പണി പൂർത്തിയാകുന്നതോടെ മലയോര മേഖലയിലുള്ളവർക്കും മറ്റു സന്ദർശകർക്കും എളുപ്പത്തിൽ ഇവിടെത്തേക്ക് എത്തിച്ചേരാനാകും.
റഗുലേറ്റർ നില കൊള്ളുന്ന പഴശ്ശിനി പുഴക്ക് പാലം നിർമ്മിക്കുകയാണെങ്കിൽ യാത്ര ദൂരം ചുരുങ്ങി കിട്ടുകയും ചട്ടൻച്ചാലിലൂടെ ബോവിക്കാനം വഴി യാത്ര ചെയ്യുന്നവർക്ക് പത്തോളം കിലോമീറ്ററുകൾ ലാഭിക്കുകയും ചെയ്യാം.പഴസ്വിനി, കരിച്ചേരി, പുഴകൾ സംഗമിച്ചു ചന്ദ്രിഗിരി പുഴയായി ഒഴുകുന്ന ആലൂരിലാണ് ബാവിക്കര റഗുലേറ്റർ ഉള്ളത്.
ബാവിക്കര റഗുലേറ്റർ ടൂറിസം പദ്ധതിക്ക് കേരള സർക്കാരിന്റെ 4.91 കോടി രൂപയുടെ അനുമതി ലഭിച്ചു ടെണ്ടർ കഴിഞ്ഞു പ്രവർത്തന ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണിപ്പോൾ ഈ പ്രദേശം ഗ്രാമീണ ടൂറിസ്റ്റ് കേന്ദ്രമായി മാറുന്നതോടെ സന്ദർശകരുടെ ബാഹുല്യവും വർധിക്കും.ബാവിക്കര ശുദ്ധ ജല പദ്ധതി സന്ദർശിക്കാൻ കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്നതിന് ഇവിടെത്തേക്ക് ബസ്സ് സർവീസ് ഇല്ലാത്തത് ഒരു വിഘാതമായിരിക്കുകയാണ്. ഈ വഴി ഒരു സ്വകാര്യ ബസ് സർവീസ് പോലുമില്ല.
/sathyam/media/media_files/xUVtrNL8NvyzVVHKDQ1v.jpeg)
ഉദുമ നിയോജക മണ്ഡലത്തിലെ ഇരിയണ്ണി - ബേവിഞ്ച എം എൽ എ റോഡ് ബാവിക്കര പദ്ധതിയുടെ സമീപത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ റോഡ് നിർമിച്ചത് മുതൽ ഇതുവരെയായും ഈ റോഡിന്റെ മൈന്റെൻസ് ജോലികൾ പോലും ചെയ്യാത്തതിനാൽ ഇപ്പോൾ ഈ റോഡിന്റെ അവസ്ഥ വളരെ ശോചനീയമാണ്.ആലൂരിലെ ബാവിക്കര പദ്ധതി മുതൽ മുണ്ടക്കൈലൂടെ ബേവിഞ്ച കല്ലുവള വഴി പോകുന്ന ഈ റോഡിന് റോഡിന്റെ തുടക്കം അപേക്ഷിച്ചു വീതിയും കുറവാണ്.
നിരവധി ജനങ്ങൾ തിങ്ങി താമസിക്കുന്ന ഈ റോഡിൽ ഒരു ബസ്സ് പോലും ഇതുവരെ സർവീസ് നടത്തിയിട്ടില്ല. ബന്ധപ്പെട്ടവർക്ക് പല തവണ നിവേദനം നൽകിയിരുന്നു. ബസ്സ് സർവീസ് നടത്താത്തത്തിനാൽ ഇവിടെത്തെ ജനങ്ങളും ടൂറിസ്റ്റുകളും വളരെയധികം യാത്രാ ക്ലേശം അനുഭവിക്കുകയും ചെയ്യുന്നു.
അടിയന്തിരമായും ഈ റോഡിന്റെ മൈന്റെൻസ് ജോലി നടത്തുകയും എം എൽ എ സ്കീമിലോ മറ്റോ ഏതെങ്കിലും ഒന്നിൽ ഉൾപ്പെടുത്തി ഒരു കെ എസ് ആർ ടി സി ബസ്സും, ഒരു സ്വകാര്യ ബസ്സും ഈ റൂട്ടിൽ അടിയന്തിരമായി അനുവദിക്കുകയും ചെയ്യണമെന്ന് പൊതു പ്രവർത്തകനായ ആലൂർ ടി എ മഹമൂദ് ഹാജി ഗതാഗത- പൊതു മരാമത്ത് മന്ത്രിമാർ, ജില്ലാ കളക്ടർ, ഉദുമ എം എൽ എ , എന്നിവർക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us