കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ, തൊഴില്‍ വകുപ്പുമായി കൈ കോര്‍ത്ത് കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റെജിക് കൗണ്‍സില്‍ ആതിഥേയത്വം വഹിക്കുന്ന കേരളസര്‍ക്കാരിന്റെ ഒരു അഭിമാന പദ്ധതിയാണ് വിജ്ഞാന കേരളം. 

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
images(786)

കാസർകോട്: കേരളത്തിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിലവില്‍ വന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ ജോബ് സ്റ്റേഷന്‍ ആരംഭിച്ചു. 

Advertisment

തൊഴില്‍ അന്വേഷകരായ അഭ്യസ്തവിദ്യരെ ആവശ്യമായ തയ്യാറെടുപ്പുകളോടെ തൊഴില്‍ മേളകളില്‍ അണിനിരത്തി തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജോബ് സ്റ്റേഷന്‍ ആരംഭിച്ചിരിക്കുന്നത്.


തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ, തൊഴില്‍ വകുപ്പുമായി കൈ കോര്‍ത്ത് കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റെജിക് കൗണ്‍സില്‍ ആതിഥേയത്വം വഹിക്കുന്ന കേരളസര്‍ക്കാരിന്റെ ഒരു അഭിമാന പദ്ധതിയാണ് വിജ്ഞാന കേരളം. 


അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ തൊഴിലന്വേഷകര്‍ക്ക് അഞ്ച് ലക്ഷം വിജ്ഞാന തൊഴിലുകള്‍ നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കോഴ്സുകളില്‍ നൈപുണ്യ വികസന ഉള്ളടക്കം അവതരിപ്പിച്ചുകൊണ്ട് തൊഴിലവസരക്ഷമത വര്‍ദ്ധിപ്പിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. 

ജോബ് സ്റ്റേഷന്‍ ഉല്‍ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ശ്രീലത നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.സീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എ.ദാമോദരന്‍, പുഷ്പ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.ഹരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisment