New Update
/sathyam/media/media_files/2025/06/16/GeE9jPcxGS7T5xNxEkNl.jpg)
മലപ്പുറം : ആദിവാസി കുടുംബങ്ങൾ അധികാരികളോട് ഭൂമിക്കായി യാജിക്കേണ്ടി വരുന്നത് ഭരണഘടന അവർക്ക് നൽകിയ അവകാശത്തെ കുറിച്ച് അറിയാത്തതുകൊണ്ടാണെന്നും, അവരെ തെരുവിൽ നിർത്തുന്നത് നീതികേടാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു.
Advertisment
314 ദിവസം നടത്തിയ പട്ടിണിസമരങ്ങളിലൂടെ ഒത്തുതീർപ്പിലെത്തിയ തീരുമാനങ്ങൾ ലംഘിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. വീണ്ടും ഒരു സമരത്തിലേക്ക് ആദിവാസി സമൂഹത്തെ ഇറക്കിവിട്ടതിന് അധികാരിവർഗ്ഗം മറുപടി പറയേണ്ടതുണ്ട്.
ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിനു മുമ്പിൽ നടന്നുവരുന്ന സമരപന്തലിൽ സമര പോരാളികളെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
വെൽഫെയപാർട്ടി ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. ഷാക്കിർ മോങ്ങം , നാസർ വേങ്ങര, ദാമോദരൻ പനക്കൽ, സുന്ദർ രാജ് മലപ്പുറം,അഫ്സൽ ടി ,സഹീർ, ഇർഫാൻ എൻ കെ എന്നിവർ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us