നവകേരള സദസ്സിന് വേണ്ടി കേരളത്തെ പോലീസ് സ്റ്റേറ്റ് ആക്കുന്നു : വെൽഫെയർ പാർട്ടി

New Update
വിദ്വേഷ പ്രചരണം: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ വെൽഫെയർ പാർട്ടി പോലീസിൽ പരാതി നൽകി
കൊച്ചി: മുഖ്യമന്ത്രി വരുന്നതിന് സമീപം ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യാൻ പാടില്ലെന്ന് പറയുന്നത് കേരളം പോലീസ് സ്റ്റേറ്റ് ആകുന്നതിന്റെ സൂചനയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ എച്ച് സദക്കത്ത്. 
Advertisment
ആലുവയിൽ നവകേരള സദസ്സ് നടത്തുന്നതിന്റെ മുന്നോടിയായി കടയുടമകൾക്ക് നോട്ടീസ് നൽകിയ പൊലീസ് നടപടി അനുചിതവും ജനങ്ങൾക്കുമേൽ എന്തും ചെയ്യാൻ അവകാശമുണ്ടെന്ന് തോന്നലിൽ നിന്ന് ഉണ്ടായതുമാണ്. മുഖ്യമന്ത്രിക്ക് പരിപാടി നടത്താൻ പൗരന്റെ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കുന്ന അവസ്ഥ ദയനീയമാണ്.
മറ്റെല്ലാ സർക്കാർ സംവിധാനങ്ങളെയും ഒഴിവാക്കി പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്തിയാണ് ഭരണം നടത്തേണ്ടത് എന്ന അവസ്ഥയിലേക്ക് പിണറായി സർക്കാർ തരംതാണിരിക്കുകയാണ്. ജനാധിപത്യ സംവിധാനത്തിന്റെ നേതൃത്വം വഹിക്കുന്നവർ ജനങ്ങളെ പേടിക്കുന്നവരായി മാറുന്നത് സർക്കാരിന്റെ പരാജയമാണെന്നും കേരളത്തിൽ നിയമവാഴ്ച ഇല്ലാതായതിന്റെ ലക്ഷണമാണെന്നും അദ്ദേഹം ആരോപിച്ചു. 
Advertisment