ജാമിഅ മര്‍കസ്: കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

New Update
application invited

കോഴിക്കോട്: ജാമിഅ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് കുല്ലിയ്യകളിലേക്കുള്ള 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇസ്ലാമിക് തിയോളജി, ഇസ്‌ലാമിക ശരീഅഃ, ഇസ്ലാമിക് സ്റ്റഡീസ്, അറബിക് ലാംഗ്വേജ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

Advertisment
അന്താരാഷ്ട്ര സ്വഭാവത്തോടെ ക്രമീകരിച്ച വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഇസ്‌ലാമിക വിജ്ഞാന ശാസ്ത്രത്തിലെ വിവിധ ശാഖകളില്‍ ആഴത്തിലുള്ള പഠനവും പരിശീലനവുമാണ് മര്‍കസ് പ്രദാനം ചെയ്യുന്നത്. പ്രസ്തുത വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മര്‍കസുമായി അഫിലിയേറ്റ് ചെയ്ത ലോകപ്രശസ്ത യൂണിവേഴ്‌സിറ്റികളായ ജാമിഅ അല്‍ അസ്ഹര്‍ ഈജിപ്ത്, ജാമിഅ സൈത്തൂന ടുണീഷ്യ, യൂണിവേഴ്സിറ്റി സയന്‍സ് ഇസ്ലാം മലേഷ്യ എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്താന്‍ അവസരം ഉണ്ടായിരിക്കും. കൂടാതെ പിഎസ്സി, യുജിസി നെറ്റ് തുടങ്ങിയ മത്സരപരീക്ഷാ പരിശീലനവും മാധ്യമപ്രവര്‍ത്തനം, വിവര്‍ത്തനം, മനഃശാസ്ത്രം എന്നീ വിഷയങ്ങളില്‍ പ്രാഥമിക പഠനവും കോഴ്സുകളോടൊപ്പം നല്‍കും.

പ്രവേശനം ആഗ്രഹിക്കുന്നവര്‍ http://jamia.markaz.in എന്ന വെബ്‌സൈറ്റ് വഴി ജനുവരി 31ന് മുമ്പ്‌ അപേക്ഷിക്കേണ്ടതാണ്. പ്രവേശന പരീക്ഷ ഫെബ്രുവരി 15 രാവിലെ 8 മണിക്ക്‌ ജാമിഅ മര്‍കസില്‍ വെച്ച് നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072 500 423, 9495 137 947, 9072 500 443
Advertisment