/sathyam/media/media_files/VKt20F4sIbDnubbdyg2U.jpg)
കോഴിക്കോട് 'മദീന ചാർട്ടർ: ബഹുസ്വരതയുടെ മഹനീയ മാതൃക' എന്ന പ്രമേയത്തിൽ മർകസ് നടത്തുന്ന നബിദിന ക്യാമ്പയിനോടനുബന്ധിച്ചുള്ള അന്താരാഷ്‌ട്ര മീലാദ് സമ്മേളനം ഒക്ടോബർ ഒന്ന്, ഞായറാഴ്ച കോഴിക്കോട് കടപ്പുറത്ത് നടക്കും. വിവിധ രാജ്യങ്ങളിലെ ഗ്രാൻഡ് മുഫ്‌തിമാരും പണ്ഡിതരും യൂണിവേഴ്‌സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് കൂടുതൽ അറിയാനും വിവിധ ഭൂഖണ്ഡങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം.
ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം സമ്മേളനത്തിന്റെ പ്രധാന ആകർഷണമാകും. ലോകം കൂടുതൽ ഏകശിലാത്മകതയിലേക്കും സങ്കുചിത മനോഭാവങ്ങളിലേക്കും നീങ്ങുന്ന പശ്ചാത്തലത്തിൽ, മുഹമ്മദ് നബി മുന്നോട്ടുവെച്ച ബഹുസ്വര ദർശനങ്ങളും മധ്യമ നിലപാടുകളും പ്രസരിപ്പിക്കുകയാണ് സമ്മേളനത്തിന്റ ദൗത്യം.
മീലാദ് സമ്മേളനത്തിന് മുന്നോടിയായി കേരളത്തിനകത്തും പുറത്തുമുള്ള പ്രധാന നഗരങ്ങളിൽ സെമിനാറുകളും ചർച്ചാ സംഗമങ്ങളും സംഘടിപ്പിക്കും. മുഹമ്മദ് നബിയുടെ ബഹുസ്വരതാ സന്ദേശം അധിഷ്ഠിതമാക്കി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന സെമിനാറുകളിൽ വിദ്യാഭ്യാസ വിദഗ്ധരും സാമൂഹിക ചിന്തകരും വിവിധ മതനേതാക്കളും പങ്കെടുക്കും. പ്രവാചക ജീവിതത്തിലെ മാനവിക ദർശനം എന്ന പ്രമേയത്തിലുള്ള ചർച്ചാ സംഗമങ്ങൾ രാജ്യത്തെ പ്രധാന നഗരങ്ങളിലും മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്കൻ രാജ്യങ്ങളിലും നടത്തും.
യൂണിവേഴ്‌സിറ്റികൾ, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കമ്മ്യൂണിറ്റി സെന്ററുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചു നടത്തുന്ന ചർച്ചാ സംഗമങ്ങളിൽ നയതന്ത്ര പ്രതിനിധികളും അക്കാദമിക് വിചക്ഷണരും പങ്കെടുക്കും. പൊതുസ്ഥലങ്ങളിൽ പ്രവാചക സന്ദേശങ്ങൾ ഉയർത്തിക്കാട്ടിയുള്ള ഫ്‌ളാഷ് മോബ്, മധുര വിതരണം അടക്കമുള്ള വിവിധ പരിപാടികളും സമ്മേളനത്തിന് മുന്നോടിയായി നടക്കും.
ഇന്ത്യക്കകത്തും പുറത്തുമുള്ള സ്നേഹജനങ്ങളുടെ സംഗമവേദിയായ സമ്മേളനത്തിന്റെ വിജയത്തിനായി 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കമ്മിറ്റി അംഗങ്ങൾ: സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സി മുഹമ്മദ് ഫൈസി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, എൻ അലി അബ്ദുല്ല, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, വിപിഎം ഫൈസി വില്യാപ്പള്ളി (ഉപദേശക സമിതി), കെകെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ (ചെയർമാൻ), സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി(ജനറൽ കൺവീനർ), സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ (വർക്കിങ് ചെയർമാൻ), കുറ്റൂർ അബ്‌ദുറഹ്‌മാൻ ഹാജി(ഫൈനാൻസ് സെക്രട്ടറി), ടികെ അബ്‌ദുറഹ്‌മാൻ ബാഖവി മടവൂർ, സയ്യിദ് അൻസാർ അഹ്ദൽ അവേലം, കെപി സുലൈമാൻ ഹാജി കിഴിശ്ശേരി, മജീദ് കക്കാട്, സിപി ഉബൈദുല്ല സഖാഫി, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ (വൈസ് ചെയർ), പി. യൂസുഫ് ഹൈദർ, എ സൈഫുദ്ദീൻ ഹാജി തിരുവനന്തപുരം, ഡോ. അബ്ദുസ്സലാം മുഹമ്മദ്, മുനീർ സഖാഫി ഓർക്കാട്ടേരി(കൺവീനർമാർ).
മർകസ് കാമിൽ ഇജ്തിമാഇൽ നടന്ന സ്വാഗതസംഘ രൂപീകരണ സംഗമം സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂരിന്റെ അധ്യക്ഷതയിൽ ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പദ്ധതി അവതരിപ്പിച്ചു.
പ്രൊഫ. എകെ അബ്ദുൽ ഹമീദ്, എൻ അലി അബ്ദുല്ല, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്‌രി കുറ്റിച്ചിറ, സയ്യിദ് മുഹമ്മദ് ബാഫഖി, മുഹമ്മദലി സഖാഫി വള്ളിയാട്, ഹസൻ സഖാഫി തറയിട്ടാൽ, ചിയ്യൂർ മുഹമ്മദ് മുസ്‌ലിയാർ, അബ്ദുലത്തീഫ് സഖാഫി, ഗഫൂർ മാസ്റ്റർ, ബശീർ സഖാഫി കൈപ്പുറം, വിവിധ സംഘടനാ പ്രതിനിധികൾ സംഗമത്തിൽ സംബന്ധിച്ചു. സിപി ഉബൈദുല്ല സഖാഫി സ്വാഗതവും അക്ബർ ബാദുഷ സഖാഫി നന്ദിയും പ0റഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us