/sathyam/media/media_files/DC6ECtDIG4yO2Ea1YIEu.jpeg)
കൊച്ചി: തിരുവാതിരക്കളിയുടെ കൈയ്യടക്കവും കാൽച്ചുവടുകളും മെയ്‌വഴക്കവും അനുഷ്ഠാനരീതികളും കുട്ടികളെ അഭ്യസിപ്പിച്ച് കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ അധ്യാപികയാണ് എറണാകുളം ഇടപ്പള്ളി ചേരനല്ലൂരിലെ തങ്കമണി ഭരത്കുമാർ.
പരമ്പരാഗത ശൈലിയും പുതിയകാലത്തിന്റെ കാഴ്ചക്കാരുടെ അഭിരുചിച്ചേരുവകളും ചേർത്തിണക്കി പഠിതാക്കളിലൂടെ അവതരണത്തിന്റെ ലാസ്യഭംഗി വേദിയിലെത്തിച്ച് ശ്രദ്ധേയയായി മാറിയ തങ്കമണി ഭരത്കുമാറിന്റെ നൂറു കണക്കിന് ശിഷ്യർ ചേർന്നൊരുക്കിയ സ്നേഹാദരം ഇക്കഴിഞ്ഞദിവസം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലെ സാംസ്‌കാരിക കേന്ദ്രത്തിൽ നടന്നു.
/sathyam/media/media_files/9Qur02A0KkD0KcOiWyKo.jpeg)
'തങ്കനിലാവ്' എന്നു പേരിട്ട പരിപാടിയുടെ പിന്നിൽ ഇടപ്പള്ളി തരംഗിണി തിരുവാതിര വിദ്യാലയത്തിലെ ശിഷ്യഗണങ്ങളായിരുന്നു. അനുമോദനസമ്മേളനം കൊച്ചി കോർപ്പറേഷൻ മേയർ എം. അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. കൗൺസിലർ സി.എ. ഷക്കീർ അദ്ധ്യക്ഷതവഹിച്ചു. ഉമാ തോമസ് എം.എൽ.എ. തങ്കമണി ഭരത്കുമാറിനെ ആദരിച്ചു.
/sathyam/media/media_files/Zfntv5xTaGUgWuIGMDX0.jpeg)
സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ, കൗൺസിലർമാരായ ദീപ വർമ്മ, ശാന്താ വിജയൻ, ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് പി. പ്രകാശ്, പ്രോഗ്രാം കൺവീനർ ശ്രീകല മോഹൻദാസ്, ടി.എസ്. ജിമിനി എന്നിവർ പ്രസംഗിച്ചു. തുടർന്ന് ശിഷ്യരുടെ സ്നേഹാദരമായി 200 പേർ പങ്കെടുത്ത മെഗാ തിരുവാതിരയും അവതരിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us