സമം സഹായവുമായെത്തി ശോഭന രവീന്ദ്രന് സമാശ്വസിയ്ക്കാം

New Update
96

കൊച്ചി: അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര സംഗീതസംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ ഭാര്യ ശോഭനയുടെ ഫ്ലാറ്റിന്റെ ബാധ്യതകൾ
തീർത്ത് സമാശ്വാസമേകി മാതൃകയായിരിക്കുകയാണ്  മലയാള ചലച്ചിത്രഗായകരുടെ കൂട്ടായ്മയായ 'സമം'. 12 ലക്ഷത്തിന്റെ കടവുമായി എറണാകുളത്ത് വെണ്ണലയിലെ പാലച്ചുവടുള്ള ഒരു വീടിന്റെ മുകൾനിലയിൽ കഴിഞ്ഞു വരികയായിരുന്നു ശോഭന.

Advertisment

ഒരു ഫ്ലാറ്റും 25 ലക്ഷം രൂപയും ശോഭനയ്ക്ക് നൽകാമെന്ന വാഗ്‌ദാനത്തിൽ 'രവീന്ദ്രസംഗീതസന്ധ്യയെന്ന' പരിപാടി നടത്താൻ വന്ന ബംഗളൂരുവിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെ വിശ്വസിച്ചതും അതിനെ ത്തുടർന്നുണ്ടായ ഇവരുടെ ദുരവസ്ഥയും മാധ്യമവാർത്തയായിരുന്നു. ഇതേത്തുടർന്നാണ് രവീന്ദ്രൻ മാസ്റ്ററുടെ പാട്ടുകൾ പാടി പേരെടുത്ത ഗായകരെല്ലാം ഒത്തുചേർന്ന് ശോഭനയുടെ കടം വീട്ടാൻ തീരുമാനിച്ചത്.

8

രവീന്ദ്രൻ മാഷിന്റെ സംഗീതത്തിന്റെ വിലയായി കിട്ടിയ ഫ്ലാറ്റ് നഷ്ടപ്പെടുമെന്ന സ്ഥിതിയിലാണ് സമം മുൻകൈയെടുത്ത് ഗായകരെല്ലാം ചേർന്നു പണം സ്വരൂപിച്ച് ശോഭനയ്ക്ക് ഫ്ലാറ്റ് തിരിച്ചുപിടിച്ചു നൽകിയത്. സമത്തിന്റെ ചെയർമാൻ കെ.ജെ. യേശുദാസ്, വൈസ് ചെയർപേഴ്സൻ കെ.എസ്. ചിത്ര, നിർമ്മാതാവ് ജോണി സാഗരിഗ, ചലച്ചിത്ര സംഘടന ഫെഫ്കയിലെ വിവിധ യൂണിയനുകൾ എന്നിവർ കൈകോർത്താണ് ഈ ഉദ്യമം സഫലമാക്കിയത്.

 ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ,  സംഗീത സംവിധായകൻ ദീപക് ദേവ്, ഫെഫ്ക മ്യൂസിക് ഡയറക്ട്ടേഴ്സ് യൂണിയൻ ഭാരവാഹികൾ, മൊഹിയുദ്ദീൻ (KEORA) ചീഫ് സെറ്റിൽമെന്റ് ഓഫീസർ അഡ്വ. ശ്രീകുമാർ, രതീഷ് സുഭാഷ്, ഹണി തുടങ്ങിയവരെല്ലാം ധനസമാഹരണത്തിൽ നേരിട്ടും അല്ലാതെയും പങ്കാളികളായി.

 സമം ഭാരവാഹികളായ ഗായകൻ സുധീപ്കുമാർ, ഗായിക സിതാര കൃഷ്ണകുമാർ, ഗായകൻ ആർ. രവിശങ്കർ ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ ഭാരവാഹികളായ സാനന്ദ് ജോർജ്ജ്, അനിൽ ഗോപാലൻ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ഫ്ലാറ്റിന്റെ രേഖകൾ ശോഭന രവീന്ദ്രനു കൈമാറി. വെണ്ണല എമെറാൾഡ് അപ്പാർട്മെന്റിൽ നേരിട്ടെത്തിയാണ് രേഖകൾ കൈമാറിയത്.

Advertisment