കോഴിക്കോട് :പ്രേക്ഷകരെ കീഴടക്കാനിടയുള്ള നന്മയുറ്റ ഹ്രസ്വചിത്രം
'മൈ മാം' ഓഗസ്റ്റ് 12 നു വൈകുന്നേരം റിലീസ് ചെയ്യും.കോഴിക്കോട് കേന്ദ്രീയ വിദ്യാലയം പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിനി തേജലക്ഷ്മിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം സമൂഹമാധ്യമങ്ങൾ വഴി പ്രേക്ഷകരിൽ എത്തിക്കാനാണ് തീരുമാനം. ഒരു കുഞ്ഞിളം പൂവായ്..ഇതിലെ ഹൃദയസ്പർശിയായ വരികൾ എഴുതിയത് ചലച്ചിത്ര സംവിധായകൻ ഡുഡു ദേവസിയുടെ സഹധർമ്മിണി റിനി രാമചന്ദ്രൻ ആണ്.സമകാലിക പ്രസക്തിയുള്ള വിഷയത്തെ ആസ്പദമാക്കിയാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.
സ്കൂൾ വിദ്യാർത്ഥിനിയുടെ സംവിധാനത്തിൽ പൂർത്തിയാക്കിയ മൈ മാം എന്ന് നാമകരണം ചെയ്ത ഈ ഹ്രസ്വ ചിത്രത്തിലെ വരികൾ ഹൃദയ സ്പർശിയായ ഈണവും കാഴ്ചയുമാകുന്നു. സായി ബാലൻ വോക്കൽ,തിരക്കഥ ബിജു ശിവപുരം.ശാരീരിക പ്രയാസം കൊണ്ട് തകരുന്ന മകളെയുമായി അതി ജീവനത്തിന് വേണ്ടി അമ്മ അനുഭവിക്കുന്ന മനോസംഘർഷവും വേദനയും സ്നേഹവും ആത്മ സമർപ്പണവും
വാത്സല്യവുമാണ് പ്രമേയം.
പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഒരു പെൺ കുഞ്ഞിനെ പ്രാപ്തയാക്കാൻ അമ്മ അനുഭവിക്കുന്ന നൊമ്പരവും കരുതലും ഇതിൽ ഉൾച്ചേർന്നിരിക്കുന്നു.ഒരു മനുഷ്യന് ചെലവില്ലാതെ മറ്റുള്ളവരോട് ചെയ്യാൻ കഴിയുന്ന ഏറ്റവും നന്മയുള്ള പ്രവർത്തിയാണ് സ്നേഹം.അമ്മയുടെ വാത്സല്യവും മഹത്വവും പ്രേക്ഷകരിലെത്തിക്കുന്ന ഒരു ഹ്രസ്വചിത്രമാണിത്. സാങ്കേതികമായ അംശങ്ങളിലെല്ലാം കലാപരമായ മികവു പുലർത്തുന്ന ഈ ലഘുചിത്രം കാഴ്ചക്കാർക്ക് മികച്ച സന്ദേശമാണ് നൽകുക.
ക്രീയേറ്റീവ് ഹെഡ്:ഡു ഡു ദേവസി, ക്യാമറ :നിധിൻ തളിക്കുളം, എഡിറ്റിംഗ്: പ്രവി.ജി.നായർ