മാവേലിക്കര: കേരള കോൺഗ്രസ് വജ്ര ജൂബിലി ആഘോഷം മേയ് 24 ന് 3 മണിക്ക് പുതിയകാവ് Jn തയ്യാറാക്കുന്ന കെ എം മാണി നഗറിൽ നടക്കും. വജ്രജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന 'വജ്ര ജൂബിലി സമ്മേളനം വർക്കിംഗ് ചെയർമാൻ മുൻ കേന്ദ്ര മന്ത്രിയുമായ പിസി തോമസ് ഉദ്ഘാടനം ചെയ്യും.
കേരള കോൺഗ്രസ് ആരംഭിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപത അദ്ധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
60 വയസു പൂർത്തിയായ പ്രവാസികളെ പ്രവാസി ആരവ് പരിപാടിയിലൂടെ ആദരിക്കും. ഒൻപര വർഷത്തിനു ശേഷം നഗരസഭ ചെയർമാൻ പദവി UDF കാരൻ്റെ കൈകളിലെത്തിച്ച മാവേലിക്കര നഗരസഭ ചെയർമാൻ നൈനാൻ സി കുറ്റിശ്ശേരിൽ ന് ഉജ്വല പൗര സ്വീകരണം വജ്രജൂബിലി സമ്മേളനത്തിൽ നൽകും. വജ്ര ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ചലചിത്ര പിന്നണിഗായകൻ കൂടിയായ സുനിൽ വള്ളോന്നി നയിക്കുന്ന നാടൻ പാട്ടിൻ്റെ കലാരൂപമായ ഫോക്ക് ഹങ്കാമ നടത്തുന്നു.
നിയോജക മണ്ഡലം പ്രസിഡൻ്റ് റോയിവർഗീസ് അദ്ധ്യക്ഷനാകുന്ന സമ്മേളനത്തിൽ കേരള കോൺഗ്രസ് കോർഡിനേറ്റർ അപു ജോൺ ജോസഫ് മുഖ്യസന്ദേശം നൽകും.ആ മുഖ പ്രഭാഷണം ഉന്നതാധികാര സമതി അംഗം തോമസ് സി കുറ്റിശ്ശേരിൽ നടത്തും. വജ്ര ജൂബിലി സന്ദേശം ജില്ല പ്രസിഡൻറ് ജേക്കബ് ഏബ്രഹാം നടത്തും.