New Update
/sathyam/media/media_files/2025/08/27/img-20250823-wa0510-2025-08-27-21-07-20.jpg)
തച്ചമ്പാറ: രാഷ്ട്രീയത്തിന് അപ്പുറം കോങ്ങാട് മണ്ഡലത്തിലെ ഒട്ടേറെ ജനകീയ വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ട് കേരള കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ഏകദിന ഉപവാസം ആഗസ്റ്റ് 30 ന് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ തച്ചമ്പാറ ടൗണിൽ നടക്കുമെന്ന് സമരസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Advertisment
കേരള കോൺഗ്രസ് സംസ്ഥാന കോഡിനേറ്റർ അപു ജോൺ ജോസഫ് ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡണ്ട് ജോബി മാസ്റ്റർ,നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ജോസഫ്,ജോർജ് തച്ചമ്പാറ,സിര്‍ളി, കുര്യാക്കോസ്,ടോമി പഴുക്കുടി,ശങ്കരനാരായണൻ,ശങ്കരൻകുട്ടി തുടങ്ങി കേരള കോൺഗ്രസ് മണ്ഡലം- ജില്ല നേതാക്കൾ ഉപവാസ സമരത്തിന് നേതൃത്വം നൽകും